ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20 മില്യൺ ദിര്‍ഹം നേടാൻ അവസരം

Published : May 01, 2023, 07:01 PM IST
 ബിഗ് ടിക്കറ്റ്: പ്രവാസികൾക്ക് 20  മില്യൺ ദിര്‍ഹം നേടാൻ അവസരം

Synopsis

ബിഗ് ടിക്കറ്റ് വിജയിക്ക് 20 മില്യൺ ദിർഹം  നേടാൻ അവസരം. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം.

മെയ് മാസം ബിഗ് ടിക്കറ്റ് വാങ്ങുന്നവരിൽ ഭാഗ്യശാലിയായ ഒരാൾക്ക് 20 മില്യൺ ദിർഹം  നേടാൻ അവസരം. ഗ്രാൻഡ് പ്രൈസ് കൂടാതെ ഗ്യാരണ്ടീഡ് ക്യാഷ് പ്രൈസുകളും നേടാം. രണ്ടാം സമ്മാനം ഒരു ലക്ഷം ദിര്‍ഹം. മൂന്നാം സമ്മാനം 70,000 ദിര്‍ഹം, നാലാം സമ്മാനം 60,000 ദിര്‍ഹം, അഞ്ചാം സമ്മാനം 50,000 ദിര്‍ഹം, ആറാം സമ്മാനം 30,000 ദിര്‍ഹം, ഏഴാം സമ്മാനം 20,000 ദിര്‍ഹം എന്നിവയും വിജയികൾക്ക് സ്വന്തമാക്കാം. കൂടുതൽ വിവരങ്ങൾക്ക് ബിഗ് ടിക്കറ്റ് സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുക. 

ബിഗ് ടിക്കറ്റ് വാങ്ങുന്നവർ എല്ലാ ആഴ്ചയും നടക്കുന്ന ഇലക്ട്രോണിക് ഡ്രോയുടെ ഭാഗമാകും. ഇതിൽ വിജയികളായി തിരഞ്ഞെടുക്കുന്ന മൂന്നു പേർ ഒന്നുകിൽ 100,000 ദിർഹം അല്ലെങ്കിൽ 20 പേരിൽ ഒരാൾക്ക് എല്ലാ ആഴ്ചയും 10,000 ദിർഹം വീതം ലഭിക്കും. രണ്ടു മില്യൺ ദിർഹം സമ്മാനത്തുക വിതരണം ചെയ്യുന്നതിനാൽ ഈ മാസം ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോയിൽ 100 പേർ വിജയികളാകും. 

കൂടാതെ ഡ്രീം കാർ ടിക്കറ്റ് വാങ്ങുന്നവർക്ക് ഉറപ്പായ ക്യാഷ് പ്രൈസിന് പുറമെ ജൂൺ 3ന് നടക്കുന്ന നറുക്കെടുപ്പിൽ ഒരു റേഞ്ച് റോവർ സ്വന്തമാക്കാനും അവസരമുണ്ട്. ടിക്കററ്റിനു 150 ദിർഹമാണ് വില. ഒരു ടിക്കറ്റ് വാങ്ങുന്നവർക്ക് ഒന്ന് ഫ്രീ ആയും ലഭിക്കും. 

ബിഗ് ടിക്കറ്റ് ആരാധകർക്കായി മെയ് 3ന് അബുദാബി ഇൻറർനാഷനൽ എയർ പോർട്ട് അറൈവൽ ഹാളിൽ ലൈവ് ഡ്രോ ഉണ്ടാകും. ഇതിൽ പങ്കെടുക്കുന്നവർക്ക് സ്പെഷ്യൽ ഡ്രോയിൽ പങ്കെടുത്ത് 10,000 ദിർഹം സ്വന്തമാക്കാനും അവസരമുണ്ട്. നറുക്കെടുപ്പ് കാണാൻ ബിഗ് ടിക്കറ്റ് ഔദ്യോഗിക യൂട്യൂബ് ചാനൽ അല്ലെങ്കിൽ ഫേസ്ബുക്ക് പേജ് സന്ദർശിക്കുന്നവർക്കും സമ്മാനം നേടാൻ അവസരമുണ്ട്. ബൗച്ചറ ബിഗ് ക്വസ്റ്റിയനിൽ വിജയി ആകുന്നവർക്കു ഒരു ബിഗ് ടിക്കറ്റും ഒരു ഡ്രീം കാർ ടിക്കറ്റും സമ്മാനമായി ലഭിക്കും. 

ബിഗ് ടിക്കറ്റ് ഓൺലൈനായി വാങ്ങാൻ ഔദ്യോഗിക വെബ്സൈറ്റ് സന്ദര്‍ശിക്കാം. അല്ലെങ്കിൽ അബുദാബി അന്താരാഷ്ട്ര വിമാനത്താവളത്തിലെയോ അൽ എയ്ൻ വിമാനത്താവളത്തിലെയോ കൗണ്ടറുകള്‍ സന്ദര്‍ശിക്കാം. ഇതല്ലാത്ത പ്ലാറ്റ്‍ഫോമുകളിലൂടെ ടിക്കറ്റുകള്‍ വാങ്ങുന്നവര്‍ തങ്ങള്‍ വാങ്ങുന്ന ടിക്കറ്റിന്‍റെ വിശ്വാസ്യത ഉറപ്പുവരുത്തണം.

മെയ്  ഇ-ഡ്രോ തീയതികള്‍

Promotion 1: 1st - 10th May & Draw Date – 11th May (Thursday)

Promotion 2: 11th - 17th May & Draw Date – 18th May (Thursday)

Promotion 3: 18th - 24th May & Draw Date – 25th May (Thursday)

Promotion 4: 25th - 31st May & Draw Date – 1st June (Thursday)

* പ്രൊമോഷന്‍ കാലയളവില്‍ വാങ്ങുന്ന ബിഗ് ടിക്കറ്റ് ക്യാഷ് ടിക്കറ്റുകള്‍  തൊട്ടടുത്ത നറുക്കെടുപ്പില്‍ മാത്രമാണ് പരിഗണിക്കപ്പെടുക. ഇവ എല്ലാ ആഴ്ചയിലെയും ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് പരിഗണിക്കപ്പെടുകയില്ല.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

മയക്കുമരുന്ന് ഉപയോഗിച്ചവരുടെ കൂടെ കണ്ടാൽ പോലും മൂന്ന് വര്‍ഷം തടവും 5000 ദിനാര്‍ പിഴയും, നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് കുവൈത്ത്
മരുഭൂമിയിലെ സ്വകാര്യ കേന്ദ്രത്തിൽ നിന്ന് പിടിച്ചെടുത്തത് വൻ ലഹരി ശേഖരം, കുവൈത്തിൽ മയക്കുമരുന്ന് വേട്ട