മഹ്‍സൂസിന്റെ 93-ാം നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം 2,000,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചു

By Web TeamFirst Published Sep 6, 2022, 3:15 PM IST
Highlights

അടുത്ത മില്യനയറായി മാറാന്‍ www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ പ്രവേശിച്ച് അക്കൗണ്ട് സൃഷ്ടിച്ച ശേഷം ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ആകെ വേണ്ടത്. 

ദുബൈ: മനോഹരമായ ജീവിതം സ്വപ്നം കാണുന്നവര്‍ക്കായി, രണ്ട് വര്‍ഷം കൊണ്ട് 27 മള്‍ട്ടി മില്യനയര്‍മാരെ സൃഷ്ടിച്ചിട്ടുള്ള യുഎഇയിലെ ജനപ്രിയ പ്രതിവാര നറുക്കെടുപ്പായ മഹ്‍സൂസ്, സെപ്റ്റംബര്‍ 10ന് നടക്കാനിരിക്കുന്ന 93-ാമത് നറുക്കെടുപ്പിലെ രണ്ടാം സമ്മാനം 1,000,000 ദിര്‍ഹത്തില്‍ നിന്നും 2,000,000 ദിര്‍ഹമാക്കി വര്‍ദ്ധിപ്പിച്ചിരിക്കുന്നു.

ജീവിതം മാറ്റിമറിക്കാന്‍ അവസരമൊരുക്കുന്ന മഹ്‍സൂസ് ഇതുവരെ 265,000,000 ദിര്‍ഹം സമ്മാനം നല്‍കി, 187,000ല്‍ അധികം പേരുടെ സ്വപ്‍നങ്ങളാണ് സാക്ഷാത്കരിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ മൂന്നിന് ന‍ടന്ന രണ്ടാമത് ഗോള്‍ഡന്‍ സമ്മര്‍ നറുക്കെടുപ്പില്‍ പാകിസ്ഥാന്‍ സ്വദേശിയായ സെയ്‍ദ് കഴിഞ്ഞ മാസം ഒരു കിലോഗ്രാം സ്വര്‍ണം സമ്മാനമായി നേടിയിരുന്നു. അതേ ദിവസം തന്നെ 1482 വിജയികളെ പുതിയ ജീവിതത്തിലേക്ക് മഹ്‍സൂസ് കൈപിടിച്ചുയര്‍ത്തി. 92-ാമത് നറുക്കെടുപ്പില്‍ വിജയികള്‍ക്ക് ആകെ 1,803,650 ദിര്‍ഹമാണ് സമ്മാനം നല്‍കിയത്.

അടുത്ത മില്യനയറായി മാറാന്‍ www.mahzooz.ae എന്ന വെബ്‍സൈറ്റില്‍ പ്രവേശിച്ച് അക്കൗണ്ട് സൃഷ്ടിച്ച ശേഷം ഈ നറുക്കെടുപ്പില്‍ പങ്കെടുക്കാം. 35 ദിര്‍ഹം നല്‍കി ഒരു ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങുകയാണ് ആകെ വേണ്ടത്. ഈ ബോട്ടില്‍ഡ് വാട്ടര്‍ മഹ്‍സൂസിന്റെ കമ്മ്യൂണിറ്റി പാര്‍ട്‍ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തുകയും ചെയ്യും. ബോട്ടില്‍ഡ് വാട്ടര്‍ വാങ്ങിക്കഴിഞ്ഞാല്‍ പിന്നെ അഞ്ച് സംഖ്യകള്‍ തെരഞ്ഞെടുക്കുകയാണ് വേണ്ടത്. നിങ്ങള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും, 10,000,000 ദിര്‍ഹം ഒന്നാം സമ്മാനവും 2,000,000 ദിര്‍ഹം രണ്ടാം സമ്മാനവും 350 ദിര്‍ഹം മൂന്നാം സമ്മാനവും നല്‍കുന്ന ഗ്രാന്റ് ഡ്രോയിലേക്ക് ഒരു എന്‍ട്രി വീതം നല്‍കും.

35 ദിര്‍ഹം നല്‍കി വാങ്ങിയ ഇതേ ടിക്കറ്റ് തന്നെ ഓരോ ആഴ്ചയും മൂന്ന് വിജയികള്‍ക്ക് 100,000 ദിര്‍ഹം വീതമുള്ള ഉറപ്പായ സമ്മാനങ്ങള്‍ നല്‍കുന്ന പ്രതിവാര റാഫിള്‍ ഡ്രോയിലേക്കും എന്‍ട്രി നല്‍കും. 

അറബിയില്‍ ഭാഗ്യം എന്ന് അര്‍ത്ഥം വരുന്ന 'മഹ്‍സൂസ്' ജനങ്ങളുടെ ജീവിതം മനോഹരമാക്കി മാറ്റുന്നതിന് പുറമെ സമൂഹത്തിലേക്ക് തിരികെ നല്‍കുകയും ചെയ്യുന്നു.

click me!