കുവൈത്തില്‍ ട്രക്കും കാറുകളും കൂട്ടിയിടിച്ച് ഒരാള്‍ക്ക് ഗുരുതര പരിക്ക്

By Web TeamFirst Published Sep 6, 2022, 2:40 PM IST
Highlights

ട്രക്ക് ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. വിവരം ലഭിച്ചതനുസരിച്ച് വഫ്റ, നുവൈസീബ് ഫയര്‍ സെന്ററുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു. 

കുവൈത്ത് സിറ്റി: കുവൈത്തില്‍ ട്രക്കും രണ്ട് കാറുകളും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ക്ക് ഗുരുതര പരിക്ക്. ഞായറാഴ്ച രാത്രി വഫ്റ ഏരിയയിലായിരുന്നു സംഭവം. ട്രക്ക് ഡ്രൈവര്‍ക്കാണ് പരിക്കേറ്റത്. വിവരം ലഭിച്ചതനുസരിച്ച് വഫ്റ, നുവൈസീബ് ഫയര്‍ സെന്ററുകളില്‍ നിന്നുള്ള രക്ഷാപ്രവര്‍ത്തകര്‍ സ്ഥലത്തെത്തിയതായി ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഫയര്‍ ഡിപ്പാര്‍ട്ട്മെന്റിലെ പബ്ലിക് റിലേഷന്‍സ് ആന്റ് മീഡിയാ വിഭാഗം അറിയിച്ചു. അപകടത്തെ തുടര്‍ന്ന് മറിഞ്ഞ ട്രക്കിനുള്ളില്‍ കുടുങ്ങിപ്പോയ ഡ്രൈവറെ രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്ത് പാരാമെഡിക്കല്‍ സംഘത്തിന് കൈമാറി.

Read also: ലൈസന്‍സില്ലാതെ സൗന്ദര്യ വര്‍ദ്ധക ശസ്‍ത്രക്രിയകള്‍ നടത്തിയ പ്രവാസി അറസ്റ്റില്‍

സൗദി അറേബ്യയില്‍ വീണ്ടും നേരിയ ഭൂചലനം; നാശനഷ്ടങ്ങളില്ല
​​​​​​​റിയാദ്: സൗദി അറേബ്യയിലെ അല്‍ ബാഹ മേഖലയില്‍ വീണ്ടും നേരിയ ഭൂചലനം. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഈ മേഖലയില്‍ ഭൂചലനം അനുഭവപ്പെടുന്നത്. ഞായറാഴ്ച വൈകുന്നേരമുണ്ടായ ഭൂചലനം റിക്ടര്‍ സ്‍കെയിലില്‍ 1.95 തീവ്രത രേഖപ്പെടുത്തിയതായി സൗദി ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് താരിഖ് അബാ ഖൈല്‍ പറഞ്ഞു.

ഭൗമോപരിതലത്തില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ആഴത്തിലായാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഉപരിതലവുമായി താരതമ്യേനെ അടുത്തായതിനാല്‍ ചില പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് ചലനം വ്യക്തമായി അനുഭവപ്പെട്ടു. വളരെ ചെറിയ ഭൂചലനമാണ് ഉണ്ടായതെന്നും രാജ്യത്ത് എവിടെയും നാശനഷ്ടങ്ങളുണ്ടായില്ലെന്നും അദ്ദേഹം അറിയിച്ചു. 

സൗദി അറേബ്യയുടെ ഭൂമിശാസ്‍ത്രപരമായ പ്രത്യേകതകള്‍ കാരണം ചെറിയ ഭൂചലനങ്ങളാണ് രാജ്യത്ത് ഉണ്ടാവാറുള്ളതെന്നും ഇവ നിരീക്ഷിക്കാനായി രാജ്യത്തുടനീളം മൂന്നൂറിലധികം നിരീക്ഷണ കേന്ദ്രങ്ങളുണ്ടെന്നും ജിയോളജിക്കല്‍ സര്‍വേ അതോറിറ്റി വക്താവ് കൂട്ടിച്ചേര്‍ത്തു. ഇതിന് മുമ്പ് കഴിഞ്ഞ ബുധനാഴ്ച രാവിലെയാണ് അല്‍ ബാഹയുടെ തെക്ക്-പടിഞ്ഞാറന്‍ മേഖലയില്‍ ചെറിയ ഭൂചലനമുണ്ടായത്. അന്ന് റിക്ടര്‍ സ്‍കെയിലില്‍ 3.62 ആണ് തീവ്രത രേഖപ്പെടുത്തിയത്.

Read also: ഗൾഫ് രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് ഇ - വിസിറ്റ് വിസ ലഭിച്ചു തുടങ്ങി; അപേക്ഷിച്ച് മണിക്കൂറുകള്‍ക്കകം വിസ

click me!