
ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ചക്രമായ 'ഐന്‍ ദുബൈ' ഉടനെ തുറക്കില്ല. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാട്ടില്ലെന്ന് ഔദ്യോഗിക വെബ്‍സൈറ്റിലൂടെ അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷത്തെ ആദ്യ പാദത്തോടെ മാത്രമേ ഐന്‍ ദുബൈയുടെ അത്ഭുതക്കാഴ്ചകള്‍ ആസ്വദിക്കാന്‍ സന്ദര്‍ശകര്‍ക്ക് സാധിക്കൂവെന്നാണ് പുതിയ വിവരം.
മുന്‍കൂട്ടി നിശ്ചയിച്ച ചില നിര്‍മാണ പ്രവൃത്തികള്‍ക്ക് വേണ്ടി ഈ വര്‍ഷം മാര്‍ച്ച് 14 മുതലാണ് ഐന്‍ ദുബൈയിലേക്ക് പൊതുജനങ്ങളുടെ പ്രവേശനം താത്കാലികമായി നിര്‍ത്തിവെച്ചത്. റമദാന്‍ മാസത്തിന് ശേഷം പെരുന്നാളോടെ വീണ്ടും തുറക്കുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്. എന്നാല്‍ പുതിയ അറിയിപ്പ് പ്രകാരം ഐന്‍ ദുബൈ വീണ്ടും തുറക്കുന്ന തീയ്യതി പിന്നീട് അറിയിക്കുമെന്നാണ് വെബ്‍സൈറ്റില്‍ നല്‍കിയിരിക്കുന്ന സന്ദേശം. കഴിഞ്ഞ മാസങ്ങളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമായി നടക്കുകയായിരുന്നുവെന്നും അറിയിപ്പിലുണ്ട്.
Read also: പേടിപ്പിക്കുന്ന വസ്‍ത്രങ്ങള്‍ ധരിച്ചാല്‍ പ്രവേശനം സൗജന്യം; പുതിയ ഓഫറുമായി റിയാദ് ബൊള്‍വാര്‍ഡ് സിറ്റി
ദുബൈ ബ്ലൂ വാട്ടര്‍ ഐലന്റില്‍ സ്ഥിതി ചെയ്യുന്ന 'ഐന്‍ ദുബായ്' കഴിഞ്ഞ ഒക്ടോബര്‍ 21നാണ് പ്രവര്‍ത്തനം തുടങ്ങിയത്. 250 മീറ്റര്‍ ഉയരമുള്ള ഈ ഒബ്‍സര്‍വേഷന്‍ വീലിന്, 'ലണ്ടന്‍ ഐ'യുടെ ഇരട്ടിയോളം ഉയരമുണ്ട്. ദുബൈയുടെ കണ്ണ് എന്ന് അര്‍ത്ഥം വരുന്ന 'ഐന്‍ ദുബൈ'യിലൂടെ ദുബൈ നഗരത്തിന്റെ 360 ഡിഗ്രി കാഴ്‍ച ആസ്വദിക്കാനാവും. 40 പേര്‍ക്ക് വരെ കയറാനാവുന്ന 48 ആഡംബര ക്യാബിനുകളാണ് ഇതിലുള്ളത്. ഒരു തവണ പൂര്‍ണമായി കറങ്ങിയെത്താന്‍ 38 മിനിറ്റുകളാണ് വേണ്ടി വരുന്നത്.
Read also: യുഎഇയിലെ സ്വകാര്യ മേഖലയില്‍ തൊഴിലാളികളുടെ എണ്ണം കൂടി; പുതിയ കമ്പനികള്‍ വന്നതും ഗുണം ചെയ്തു
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ