പ്രവാസികൾക്ക് സന്തോഷ വാർത്ത: സുപ്രധാന തീരുമാനവുമായി എയർ അറേബ്യ; യാത്രക്കാരുടെ ഹാൻഡ്‌ബാഗ് ഭാരം 10 കിലോയാക്കി

Published : Jan 13, 2025, 06:16 PM ISTUpdated : Jan 13, 2025, 08:01 PM IST
പ്രവാസികൾക്ക് സന്തോഷ വാർത്ത: സുപ്രധാന തീരുമാനവുമായി എയർ അറേബ്യ; യാത്രക്കാരുടെ ഹാൻഡ്‌ബാഗ് ഭാരം 10 കിലോയാക്കി

Synopsis

ബാക്‌പാക്,  ഡ്യൂട്ടി ഫ്രീ ബാഗ്,  ചെറിയ ബാഗ് എന്നിവയിലായി 10 കിലോ ഭാരം വിമാന യാത്രികർക്ക് കൈവശം വെക്കാമെന്നാണ് നയംമാറ്റം

ദുബായ്: വിമാന യാത്രയിൽ  കയ്യിൽ കരുതവുന്ന ഹാൻഡ് ബാഗ് പരിധി പത്തു കിലോയാക്കി എയർ അറേബ്യ.  രണ്ടു ബാഗുകളായി പത്ത് കിലോ ഹാൻഡ് ബാഗ് കയ്യിൽ കരുതാം.  കുട്ടികൾ കൂടെയുണ്ടെങ്കിൽ 3 കിലോ കൂടി അധികം അനുവദിക്കും.  അനുവദിച്ച പത്ത് കിലോയിൽ ഹാൻഡ് ബാഗിന് പുറമെ ഒരു പേഴ്സണൽ ബാഗ് കൂടി അനുവദിക്കും.  ബാക്പാക്,  ഡ്യൂട്ടി ഫ്രീ ബാഗ്,  ചെറിയ ബാഗ് എന്നിവയാണ് ഇത്. രണ്ടു ബാഗുകളും പത്തു കിലോയിൽ കൂടരുത്.

നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു. പ്രവാസികൾക്ക് വലിയ ആശ്വാസമാണ് തീരുമാനം.  നേരത്തേ ഹാൻഡ് ബാഗിന് പുറമെ അധിക ബാഗ് കയ്യിൽ വെക്കുന്നത് പല വിമാന കമ്പനികളും നിയന്ത്രിച്ചിരുന്നു. ഹാൻഡ് ബാഗിൻ്റെ ഭാരപരിധി മറ്റ് വിമാനക്കമ്പനികളിൽ ഏഴ് കിലോയാണ്. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പശ്ചിമേഷ്യൻ സംഘർഷം: ഗൾഫ് രാജ്യങ്ങളിൽ പരീക്ഷകൾ വീണ്ടും മാറ്റിയതോടെ വിദ്യാർത്ഥികൾ പ്രതിസന്ധിയിൽ, സിബിഎസ്ഇക്ക് കുട്ടികളുടെ കത്ത്
ഇറാൻ നേതൃത്വത്തിൽ വിള്ളൽ? യുദ്ധത്തിന്റെ ദിശയിലും നേതൃത്വത്തെ ചൊല്ലിയും ഭിന്നിപ്പെന്ന് സൂചന