എയര്‍ അറേബ്യയുടെ കോഴിക്കോട്-അബുദാബി അധിക സര്‍വീസ് ആരംഭിച്ചു

By Web TeamFirst Published Jul 22, 2022, 6:40 PM IST
Highlights

174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആഴ്ചയില്‍ എല്ലാ ദിവസവും നടത്തുന്ന സര്‍വീസുകള്‍ തുടരും.

അബുദാബി: എയര്‍ അറേബ്യയുടെ കോഴിക്കോട് വിമാനത്താവളത്തില്‍ നിന്ന് അബുദാബിയിലേക്കുള്ള അധിക സര്‍വീസിന് തുടക്കമായി. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് പുതിയതായി തുടങ്ങിയത്. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ് നടത്തുക.

അബുദാബിയില്‍ നിന്ന് കരിപ്പൂരിലെത്തിയ വിമാനം ഇന്നലെ 12.15ന് അബുദാബിയിലേക്ക് പുറപ്പെട്ടു. 174 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. ആഴ്ചയില്‍ എല്ലാ ദിവസവും നടത്തുന്ന സര്‍വീസുകള്‍ തുടരും. ഇതോടെ എയര്‍ അറേബ്യ കരിപ്പൂരില്‍ നിന്ന് നടത്തുന്ന സര്‍വീസുകളുടെ എണ്ണം 10 ആകും. 

എയർ അറേബ്യ വിമാനത്തിന്റെ അടിയന്തര ലാൻഡിംഗ്, ഡിജിസിഎ സംഘം മറ്റന്നാൾ കൊച്ചിയിൽ എത്തും

ഇന്ത്യയ്ക്കും ഒമാനുമിടയില്‍ കൂടുതല്‍ സര്‍വീസുകളുമായി ഇന്‍ഡിഗോ

മസ്‌കറ്റ്: ഇന്ത്യയ്ക്കും ഒമാനും ഇടയില്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കാന്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ്. ചരണ്‍ സിങ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് നാല് പ്രതിവാര സര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസുകളും ഉണ്ടാകും. പുതിയ സര്‍വീസുകള്‍ തുടങ്ങിയ ഇന്‍ഡിഗോ എയര്‍ലൈനിനെ ഒമാന്‍ എയര്‍പോര്‍ട്ട് അഭിനന്ദിച്ചു.

ഗൾഫിലേക്ക് കുടിയേറുന്ന മലയാളികളുടെ എണ്ണം എട്ടിൽ ഒന്നായി കുറഞ്ഞു

തിരുവനന്തപുരം: മലയാളികൾക്ക് ഗൾഫിനോടുള്ള പ്രിയം കുറയുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയത്തിന്‍റെ കണക്ക് അനുസരിച്ച് ജിസിസി രാജ്യങ്ങളിലേക്ക് കേരളത്തിൽ നിന്ന് പോകുന്നവർ എട്ടിലൊന്നായി ഇടിഞ്ഞു. ഇതോടെ സംസ്ഥാനത്തേക്ക് എത്തുന്ന പ്രവാസി പണവും പകുതിയായി. സ്വദേശിവത്കരണവും കൊവിഡുമാണ് ഗൾഫിനെ അപ്രിയമാക്കുന്നത്. അമേരിക്ക, യുകെ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പുതിയകാലത്തെ കുടിയേറ്റം.

വിമാനത്തിനകത്ത് മർദ്ദ വ്യത്യാസം? എയര്‍ഇന്ത്യയുടെ ദുബായ് - കൊച്ചി വിമാനം മുംബൈയിൽ ഇറക്കി

ഗൾഫെന്ന സ്വപ്നഭൂമിയിൽ നിന്ന് മലയാളികൾ അകലുകയാണ്. 2016 ൽ ഇന്ത്യയിൽ നിന്ന് ജിസിസി രാജ്യങ്ങളിലേക്ക് ജോലിയ്ക്കും മറ്റുമായി പോയത് 7.6 ലക്ഷം പേർ. ഇതിൽ നല്ലൊരു പങ്കും മലയാളികളായിരുന്നു. എന്നാൽ 2020 ലേക്ക് എത്തിയപ്പോൾ ഗൾഫിലേക്ക് പോയവരുടെ എണ്ണം 90,000 ആയി കുറഞ്ഞു.

ഗൾഫിന്‍റെ സുവർണ കാലത്ത് രാജ്യത്തേക്കെത്തുന്ന പ്രവാസി പണത്തിന്‍റെ 19 ശതമാനം കേരളത്തിലേക്കായിരുന്നു. എന്നാൽ 2020-21 ലേക്ക് എത്തിയപ്പോൾ ഇത് 10.2 ശതമാനമായി ചുരുങ്ങി. സ്വദേശിവത്കരണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിൽ സാമ്പത്തിക മാന്ദ്യവും കൊവിഡും വന്നതോടെ ആയിരക്കണത്തിന് മലയാളികൾക്കാണ് തൊഴിൽ നഷ്ടപ്പെട്ടത്. ഇതിനൊപ്പം അമേരിക്ക, ബ്രിട്ടൻ, സിങ്കപ്പൂർ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറ്റം കൂടിയതും പുതിയ തലമുറയെ ഗൾഫിൽ നിന്ന് അകറ്റുന്നു.

 

click me!