
അബുദാബി: എയര്‍ അറേബ്യയുടെ(Air Arabia) കോഴിക്കോട്-അബുദാബി(Kozhikode-Abu Dhabi) സര്‍വീസിന് തുടക്കമായി. എയര്‍ അറേബ്യയുടെ അബുദാബിയിലേക്കുള്ള പുതിയ സര്‍വീസ് ആഴ്ചയില്‍ മൂന്ന് ദിവസമാണ് ഉണ്ടാകുക.
ശനിയാഴ്ച രാവിലെ 5.30ന് കരിപ്പൂരിലെത്തിയ വിമാനത്തിന് വിമാനത്താവള അതോറിറ്റിയുടെ നേതൃത്വത്തില്‍ വാട്ടര്‍ സല്യൂട്ട് നല്‍കി സ്വീകരിച്ചു. തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ പുലര്‍ച്ചെ 5.25ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം 8.10ന് അബുദാബിയിലെത്തും. ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളില്‍ രാത്രി 11.30ന് പുറപ്പെടുന്ന വിമാനം അടുത്ത ദിവസം പുലര്‍ച്ചെ അഞ്ചിന് കരിപ്പൂരിലെത്തും.
ഇസ്രയേലിലേക്ക് എല്ലാ ദിവസവും സര്‍വീസുകള്‍ നടത്താന്‍ എമിറേറ്റ്‌സ്
അബുദാബി: നാട്ടിലേക്ക് യാത്ര ചെയ്യാനൊരുങ്ങുന്ന പ്രവാസി ഇന്ത്യക്കാര്‍ക്ക് ആകര്‍ഷകമായ ഓഫറുമായി അബുദാബിയുടെ ചെലവ് കുറഞ്ഞ വിമാന കമ്പനിയായ എയര്‍ അറേബ്യ അബുദാബി. ഇന്ത്യയിലെ വിവിധ നഗരങ്ങളിലേക്കുള്ള യാത്രയ്ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് നേരിട്ടുള്ള സര്‍വീസുകളും ഉണ്ടാകുമെന്ന് വിമാന കമ്പനി വ്യക്തമാക്കി. നവംബര്‍ ആദ്യ വാരമാണ് എയര്‍ അറേബ്യ അബുദാബി സര്‍വീസ് തുടങ്ങുന്നത്. കേരളത്തിലേക്കുള്ള സര്‍വീസുകള്‍ക്ക് 499 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്ക് തുടങ്ങുന്നത്. airarabia.com എന്ന വെബ്‌സൈറ്റ് വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam