2021 ഡിസംബര്‍ ആറ് മുതലാണ് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് എമിറേറ്റ്‌സിന്റെ പ്രതിദിന സര്‍വീസുകള്‍ തുടങ്ങുക.

ദുബൈ: ദുബൈയുടെ(Dubai) എമിറേറ്റ്‌സ് എയര്‍ലൈന്‍ ( Emirates airline) ഇസ്രയേലിലേക്ക്(Israel) പ്രതിദിന സര്‍വീസുകള്‍ ആരംഭിക്കുന്നു. 2021 ഡിസംബര്‍ ആറ് മുതലാണ് ഇസ്രയേലിലെ ടെല്‍ അവീവിലേക്ക് എമിറേറ്റ്‌സിന്റെ പ്രതിദിന സര്‍വീസുകള്‍ തുടങ്ങുക.

ഇതിനായി എമിറേറ്റ്‌സിന്റെ ബോയിങ് 777-300ഇആര്‍ എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുക. പ്രതിദിന സര്‍വീസുകള്‍ ദുബൈയില്‍ നിന്ന് ഉച്ചയ്ക്ക് 2.50ന് പുറപ്പെടും. പ്രാദേശിക സമയം വൈകിട്ട് 4.25ന് വിമാനം ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിലെത്തും. ടെല്‍ അവീവില്‍ നിന്നും തിരികെ വൈകിട്ട് 6.25ന് പുറപ്പെടുന്ന ഇകെ 932 വിമാനം ദുബൈയില്‍ പ്രാദേശിക സമയം രാത്രി 11.25ന് എത്തും. 

എമിറേറ്റ്‌സ് എയര്‍ലൈനില്‍ നിരവധി തൊഴില്‍ അവസരങ്ങള്‍; ആറുമാസത്തിനകം 6,000 പേരെ നിയമിക്കും

മദീനയിലേക്ക് ഇത്തിഹാദ് സര്‍വീസുകള്‍ നവംബര്‍ മുതല്‍

അബുദാബി: ഇത്തിഹാദ് എയര്‍വേയ്‌സിന്റെ (Etihad airways)മദീനയിലേക്കുള്ള(Madina) സര്‍വീസുകള്‍ നവംബര്‍ 27 മുതല്‍ പുനരാരംഭിക്കും. എയര്‍ബസ് എ321 ആണ് സര്‍വീസുകള്‍ നടത്തുക. ആഴ്ചയില്‍ മൂന്ന് സര്‍വീസുകളാണ് മദീനയിലേക്ക് ഉണ്ടാകുക. ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ ചരിത്രപരവും മതപരവുമായ പ്രാധാന്യമുള്ള നഗരമായ മദീനയുമായി അബുദാബിയെ വീണ്ടും ബന്ധിപ്പിക്കാന്‍ ആഗ്രഹിക്കുന്നു. മതപരമായ യാത്രയക്കുള്ള വര്‍ധിച്ചുവരുന്ന ആവശ്യത്തെ തങ്ങളുടെ വിമാനങ്ങള്‍ പിന്തുണയ്ക്കുകയും യുഎഇയും സൗദി അറേബ്യയും തമ്മിലുള്ള നിലവിലെ വ്യോമബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സിലെ സെയില്‍സ് യുഎഇ വൈസ് പ്രസിഡന്റ് ഫാതിമ അല്‍ മെഹൈരി പറഞ്ഞു.