
ഷാർജ: ഇറാൻ വ്യോമപാത തുറന്നതിനെ തുടർന്ന് വിമാന സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ച് ഷാർജ ആസ്ഥാനമായുള്ള വിമാനക്കമ്പനി എയർ അറേബ്യ. ഇറാൻ, ഇറാഖ്, ജോർജിയ എന്നിവിടങ്ങളിലെ പ്രധാന ലക്ഷ്യ സ്ഥാനങ്ങളിലേക്കാണ് താൽക്കാലികമായി നിർത്തലാക്കിയ സർവീസുകൾ പുന:രാരംഭിക്കുന്നത്. ജൂലൈ ഒന്ന് മുതൽ സർവീസുകൾ ആരംഭിക്കും.
12 ദിവസം നീണ്ട യുദ്ധങ്ങൾക്കൊടുവിൽ ഇറാൻ-ഇസ്രായേൽ വെടിനിർത്തൽ കരാറിൽ എത്തിയിരുന്നു. ഇതോടെ കഴിഞ്ഞ ദിവസം ഇറാൻ അടച്ചിട്ട വ്യോമപാത തുറന്നു. ഇതിനു പിന്നാലെയാണ് എയർ അറേബ്യ സർവീസുകൾ പുന:രാരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. ഇറാഖും ഇസ്രായോലും വ്യോമപാത തുറന്നിട്ടുണ്ട്. ഇറാനും വ്യോമപാത തുറന്നെങ്കിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇറാനിയൻ സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ മുൻകൂർ അനുമതിയോടെ മാത്രമേ വിമാനങ്ങൾക്ക് വ്യോമപാത ഉപയോഗപ്പെടുത്താൻ കഴിയൂ. ഇറാനിലെ മഷാദ്, ഷിറാസ്, ലാർ, നജാഫ് എന്നിവിടങ്ങളിലേക്കാണ് ഷാർജയിൽ നിന്ന് സർവീസുകൾ ഉണ്ടാകുക. കൂടാതെ, ഇറാഖി നഗരങ്ങളായ ബാഗ്ദാദ്, ഇർബിൽ, ബസ്ര എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും പുന:രാരംഭിക്കും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ