പ്രവാസികള്‍ക്ക് ആശ്വാസം; ഒരിടവേളക്ക് ശേഷം എയര്‍ അറേബ്യയുടെ സര്‍വീസ് ഇന്ന് മുതല്‍

Published : Jan 29, 2024, 03:33 PM ISTUpdated : Jan 29, 2024, 03:35 PM IST
പ്രവാസികള്‍ക്ക് ആശ്വാസം; ഒരിടവേളക്ക് ശേഷം എയര്‍ അറേബ്യയുടെ സര്‍വീസ് ഇന്ന് മുതല്‍

Synopsis

ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ കാ​ണി​ക്കു​ന്ന യാ​ത്ര നി​ര​ക്ക് കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം 43 റി​യാ​ലും കോ​ഴി​ക്കോ​ട്ടേ​ക്ക്​ 66 റി​യാ​ലു​മാ​ണു​ള്ള​ത്. ര​ണ്ട് ത​രം ടി​ക്ക​റ്റു​ക​ളാ​ണ് വെ​ബ് സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്.

സുഹാര്‍: ബജറ്റ് എയര്‍ലൈനായ എയര്‍ അറേബ്യയുടെ ഷാര്‍ജ-സുഹാര്‍ സര്‍വീസിന് തിങ്കളാഴ്ച തുടക്കമാകും. തിങ്കള്‍, ബുധന്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ മൂന്ന് സര്‍വീസുകളാണുള്ളത്. ഒരിടവേളക്ക് ശേഷമാണ് എയര്‍ അറേബ്യ സുഹാറിലേക്ക് സര്‍വീസ് നടത്തുന്നത്. 

ഷാര്‍ജയില്‍ നിന്ന് രാവിലെ 8.40ന് പുറപ്പെടുന്ന വിമാനം 9.15ന് സുഹാറിലെത്തും. ഇവിടെ നിന്നും രാവിലെ 10ന് പുറപ്പെട്ട് ഷാര്‍ജയില്‍ 10.40ന് എത്തുന്ന രീതിയിലാണ് ഷെഡ്യൂളുകള്‍. ഫെ​ബ്രു​വ​രി ആ​ദ്യ ആ​ഴ്ച​യി​ൽ കാ​ണി​ക്കു​ന്ന യാ​ത്ര നി​ര​ക്ക് കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം 43 റി​യാ​ലും കോ​ഴി​ക്കോ​ട്ടേ​ക്ക്​ 66 റി​യാ​ലു​മാ​ണു​ള്ള​ത്. ര​ണ്ട് ത​രം ടി​ക്ക​റ്റു​ക​ളാ​ണ് വെ​ബ് സൈ​റ്റി​ൽ കാ​ണി​ക്കു​ന്ന​ത്. ക്യാ​ബി​ൻ ബാ​ഗേ​ജ്‌ പ​ത്ത് കി​ലോ മാ​ത്ര​മു​ള്ള​തും ചെ​ക്കി​ൻ ബാ​ഗേ​ജ്‌ മു​പ്പ​ത് കി​ലോ കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യു​ന്ന​തും.

ഭൂരിഭാഗം വി​മാ​ന ക​മ്പ​നി​ക​ളും ഹാ​ൻ​ഡ് ബാ​ഗേ​ജ്‌ ഏ​ഴ്​ കി​ലോ​യി​ൽ പ​രി​മി​ത​പ്പെ​ടു​ത്തു​മ്പോ​ൾ എ​യ​ർ അ​റേ​ബ്യ 10 കി​ലോ കൊ​ണ്ടു​പോ​കാ​ൻ അ​നു​വ​ദി​ക്കു​ന്നു​ണ്ട്. ബാ​ത്തി​ന, ബു​റൈ​മി മേ​ഖ​ല​യി​ലെ പ്ര​വാ​സി​ക​ൾ​ക്ക് ഏ​റെ ഗുണകരമാണ് ഈ സര്‍വീസ്. ഷാര്‍ജയില്‍ നിന്ന് കേരളത്തിലേക്കും വിവിധ ഇന്ത്യന്‍ എയര്‍പോര്‍ട്ടുകളിലേക്കും യാത്ര ചെയ്യാനുള്ള സൗകര്യം എയര്‍ അറേബ്യ നല്‍കുന്നത് കൊണ്ട് കൂടുതല്‍ ആളുകള്‍ ഈ സര്‍വീസ് പ്രയോജനപ്പെടുത്തുമെന്നാണ് കരുതുന്നത്. കേ​ര​ള സെ​ക്​​ടി​ൽ കോ​ഴി​ക്കോ​ട്, കൊ​ച്ചി, തി​രു​വ​ന​ന്ത​പു​രം എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ എ​യ​ർ അ​റേ​ബ്യ​ക്ക്​ ഷാ​ർ​ജ​യി​ൽ​ നി​ന്ന്​ ക​ണ​ക്ഷ​ൻ സ​ർ​വീസുകളുണ്ട്.

Read Also -  പ്രവാസി മലയാളികൾക്ക് സന്തോഷ വാര്‍ത്ത; തിരുവനന്തപുരത്തേക്ക് സര്‍വീസുകൾ വ്യാപിപ്പിക്കാനൊരുങ്ങി പ്രമുഖ എയര്‍ലൈൻ

വമ്പൻ ഓഫറുമായി എയ‍ർ ഇന്ത്യ എക്‌സ്‌പ്രസ്, അപ്പോ എങ്ങനാ പറക്കുവല്ലേ..!

കൊച്ചി: എയർ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്തർദ്ദേശീയ വിമാന സർവീസുകളിൽ റിപ്പബ്ലിക് ഡേ സെയിൽ ആരംഭിച്ചു. 2024 ജനുവരി 31 വരെ നടത്തുന്ന ബുക്കിംഗുകള്‍ക്ക് റിപ്പബ്ലിക് ഡേ സെയിലിന്‍റെ ഭാഗമായി 26 ശതമാനം വരെ ഇളവ് ലഭിക്കും. ഏപ്രിൽ 30 വരെയുള്ള യാത്രകൾക്ക് ഇത് ബാധകമാണ്. കൂടാതെ, സർവീസിലുള്ളവരും വിരമിച്ചവരുമായ ഇന്ത്യൻ സായുധ സേനയിലെ അംഗങ്ങൾക്കും അവരുടെ ആശ്രിതർക്കും റിപ്പബ്ലിക് ദിനത്തിൽ എയർ ഇന്ത്യ എക്സ്പ്രസിന്‍റെ വെബ്സൈറ്റിലും മൊബൈൽ ആപ്ലിക്കേഷനിലും നടത്തുന്ന ഡൊമസ്റ്റിക് ബുക്കിംഗുകളിൽ 50 ശതമാനം ഇളവും നൽകും. ഭക്ഷണം, സീറ്റുകൾ, എക്സ്പ്രസ് എഹെഡ് സേവനങ്ങൾ എന്നിവയിലും ഇളവ് ലഭിക്കും.

ന്യൂപാസ് റിവാർഡ് പ്രോഗ്രാമിന്‍റെ ഭാഗമായി, ഹൈഫ്ലൈയേഴ്സ്, ജെറ്റെറ്റേഴ്സ് ലോയൽറ്റി അംഗങ്ങൾക്ക് കോംപ്ലിമെന്‍ററി എക്സ്പ്രസ് എഹെഡ് മുൻഗണനാ സേവനങ്ങളും ലഭിക്കും. ടാറ്റ ന്യൂപാസ് റിവാർഡ്സ് പ്രോഗ്രാമിലെ അംഗങ്ങൾക്ക് ഭക്ഷണം, സീറ്റുകൾ, ബാഗേജുകൾ, മാറ്റം, റദ്ദാക്കൽ ഫീസ് ഇളവുകൾ എന്നിവ പോലുള്ള എക്സ്ക്ലൂസീവ് മെമ്പർ ആനുകൂല്യങ്ങൾക്ക് പുറമേ 8 ശതമാനം വരെ ന്യൂകോയിൻസും ലഭിക്കും. ലോയൽറ്റി അംഗങ്ങൾക്ക് പുറമേ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, ചെറുകിട ഇടത്തരം സംരംഭങ്ങൾ, ആശ്രിതർ, സായുധ സേനാംഗങ്ങൾ എന്നിവർക്കും വെബ്ബ്സൈറ്റ്, മൊബൈൽ ആപ് ബുക്കിംഗുകളിൽ പ്രത്യേക നിരക്കുകൾ ലഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പച്ചത്തുണി കൊണ്ട് മറച്ച് സൂക്ഷിച്ചു, സിറിയക്ക് സൗദി സമ്മാനിച്ച ആ പെട്ടിയിലെന്തായിരുന്നു? ഒടുവിൽ ഉത്തരമായി
വൃത്തിയിൽ വിട്ടുവീഴ്ചയില്ല, ലോകത്തിലെ ഏറ്റവും വൃത്തിയുള്ള 10 നഗരങ്ങളിൽ അഞ്ചും ഗൾഫിൽ