
ഷാര്‍ജ: ഷാര്‍ജ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ബജറ്റ് എയർലൈൻ എയര്‍ അറേബ്യയുടെ വമ്പന്‍ സെയില്‍ വീണ്ടുമെത്തി. എയര്‍ അറേബ്യയുടെ സൂപ്പര്‍ സീറ്റ് സെയിലാണ് തുടങ്ങിയത്. എയര്‍ലൈന്‍റെ പ്രവര്‍ത്തന ശൃംഖലയ്ക്ക് കീഴില്‍ 500,000 സീറ്റുകളാണ് കുറഞ്ഞ നിരക്കിൽ ലഭിക്കുക. സൂപ്പര്‍ സീറ്റ് സെയിലില്‍ 129 ദിര്‍ഹം മുതലാണ് ടിക്കറ്റ് നിരക്കുകള്‍ തുടങ്ങുന്നത്.
ഫെബ്രുവരി 17 മുതല്‍ മാര്‍ച്ച് രണ്ട് വരെയാണ് സെയില്‍ കാലാവധി. ഈ കാലയളവില്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യുന്നവര്‍ക്കാണ് കുറഞ്ഞ നിരക്ക് ബാധകമാകുക. 2025 സെപ്തംബര്‍ ഒന്ന് മുതല്‍ 2026 മാര്‍ച്ച് 28 വരെയുള്ള യാത്രകള്‍ക്കുള്ള ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. സ്പെഷ്യൽ ഓഫർ ലോകമെമ്പാടമുള്ള നെറ്റ്‌വർക്കിലുട നീളമുള്ള 500,000 സീറ്റുകളിൽ ഈ പ്രത്യേക ഓഫര്‍ ലഭ്യമാണ്.
അബുദാബി, ഷാര്‍ജ, റാസൽഖൈമ എന്നിവിടങ്ങളില്‍ നിന്ന് നോൺ സ്റ്റോപ്പ് സര്‍വീസുകളാണ് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് എയര്‍ അറേബ്യ നടത്തുന്നത്. മിഡില്‍ ഈസ്റ്റ്, ഏഷ്യ, യൂറോപ്പ് എന്നിവിടങ്ങളിലെ 100ലേറെ സ്ഥലങ്ങളിലേക്ക് എയര്‍ അറേബ്യ സര്‍വീസുകൾ നടത്തുന്നുണ്ട്. യാത്രക്കാർക്ക് എയര്‍ അറേബ്യയുടെ വെബ്സൈറ്റായ www.airarabia.com സന്ദര്‍ശിച്ച് ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam