ദുബായിലേക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് മാറ്റും

Published : Apr 10, 2019, 01:52 PM IST
ദുബായിലേക്കുള്ള എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള്‍ ഷാര്‍ജയിലേക്ക് മാറ്റും

Synopsis

എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയായിരിക്കും ഈ മാറ്റം. 

ദുബായ്: നവീകരണത്തിനായി ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടയ്ക്കുമ്പോള്‍ എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എക്സ്പ്രസ് എന്നിവയുടെ ചില സര്‍വീസുകള്‍ ഷാര്‍ജയിലേക്ക് മാറ്റുമെന്ന് അധികൃതര്‍ അറിയിച്ചു. ഏപ്രില്‍ 16 മുതല്‍ 30 വരെയായിരിക്കും ഈ മാറ്റം. മാറ്റുന്ന സര്‍വീസുകള്‍ ഇവയാണ്.

എയര്‍ഇന്ത്യ

  • മുംബൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 983)
  • ചെന്നൈയില്‍ നിന്ന് ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (AI 906)
  • പ്രതിദിന സര്‍വീസായ വിശാഖപട്ടണം - ഹൈദരാബാദ്-ദുബായ് (AI 951), ദുബായ് - ഹൈദരാബാദ് - വിശാഖപട്ടണം (AI 952)
  • വ്യാഴാഴ്ചകളിലും ഞായറാഴ്ചകളിലുമുള്ള ബംഗളുരു - ഗോവ - ദുബായ് (AI 993), ദുബായ് - ഗോവ - ബംഗളുരു (AI 994)

എയര്‍ ഇന്ത്യ എക്സ്പ്രസ്

  • മംഗലാപുരത്ത് നിന്നും ദുബായിലേക്കുള്ള പ്രതിദിന സര്‍വീസുകള്‍ (IX 813, IX 814) (IX 383, IX 384)
  • ഞായറാഴ്ചകളില്‍ ദില്ലിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 141, IX 142)
  • ഞായറാഴ്ചകളില്‍ കൊച്ചിയില്‍ നിന്നും ദുബായിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ (IX 435, IX 434)

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പ്രവാസി മലയാളികൾക്ക് സന്തോഷ വാർത്ത, സലാല-കേരള സെക്ടറിൽ സർവീസുകൾ പുനരാരംഭിക്കാൻ എയർ ഇന്ത്യ എക്സ്‍പ്രസ്
പുതിയ ട്രാഫിക് നിയമം ഫലപ്രദമാകുന്നു, കുവൈത്തിൽ അപകടകരമായ ഡ്രൈവിംഗ് ഗണ്യമായി കുറഞ്ഞു