ഇന്ത്യയിലേക്കുള്ളവയുള്‍പ്പെടെ 30 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

Published : Apr 10, 2019, 11:58 AM IST
ഇന്ത്യയിലേക്കുള്ളവയുള്‍പ്പെടെ 30 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കി

Synopsis

ഹൈദരാബാദ്, മുംബൈ, സലാല, കുവൈത്ത് സിറ്റി, ബഹ്റൈന്‍, ദമ്മാം, റിയാദ്, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ചൊവ്വ, ബുധന്‍ റിവസങ്ങളില്‍ റദ്ദാക്കിയത്. 

മസ്കത്ത്: ബോയിങ് 737 മാക്സ് വിമാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെയുണ്ടായ പ്രതിസന്ധി കാരണം ഒമാന്‍ എയര്‍ലൈന്‍സ് സര്‍വീസുകള്‍ റദ്ദാക്കുന്നത് തുടരുന്നു. ഇന്നലെയും ഇന്നുമായി 30 സര്‍വീസുകള്‍ റദ്ദാക്കിയതായി കമ്പനി അറിയിച്ചു.

ഹൈദരാബാദ്, മുംബൈ, സലാല, കുവൈത്ത് സിറ്റി, ബഹ്റൈന്‍, ദമ്മാം, റിയാദ്, നെയ്റോബി എന്നിവിടങ്ങളിലേക്കുള്ള സര്‍വീസുകളാണ് ചൊവ്വ, ബുധന്‍ റിവസങ്ങളില്‍ റദ്ദാക്കിയത്. ബോയിങ് 737 മാക്സ് വിമാനങ്ങളുടെ നിയന്ത്രണം കാരണം മാര്‍ച്ചില്‍ ആകെ 176 സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കിയിരുന്നു.  ഈ മാസം 450 സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പാക് അതിർത്തിയിൽ ഡ്രോൺ ആക്രമണവുമായി അഫ്ഗാനിസ്ഥാൻ, തകർത്തത് ഐഎസ് താവളമെന്ന് താലിബാൻ
പെർഫ്യൂം വില്പനക്കാരനിൽ നിന്ന് യുഎഇയുടെ ആദ്യ പാസഞ്ചർ ട്രെയിനിന്‍റെ ക്യാപ്റ്റൻ സീറ്റിലേക്ക്; മലയാളികൾക്ക് അഭിമാനമായി ആലപ്പുഴക്കാരൻ നിഷാദ്