1,279 രൂപ മുതൽ ടിക്കറ്റ്, കിടിലൻ ഓഫറുമായി എയർ ഇന്ത്യ എക്സ്‍പ്രസിന്‍റെ 'ഫ്രീഡം സെയിൽ', കുറഞ്ഞ ചെലവിൽ പറക്കാം

Published : Aug 10, 2025, 03:34 PM IST
Air India Express

Synopsis

വമ്പൻ ഓഫറാണ് എയര്‍ ഇന്ത്യ എക്സ്‍പ്രസ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഏറെ ഗുണകരമാണ് ഈ ഓഫര്‍. ഓണം, ക്രിസ്മസ്, പൂജ അവധി എന്നിവക്കുള്‍പ്പെടെ ഓഫര്‍ നിരക്കില്‍ യാത്ര ചെയ്യാനാകും. 

ദുബൈ: ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ വമ്പന്‍ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്‍പ്രസ്. ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇളവുകള്‍ ബാധകമാണ്.

ഫ്രീഡം സെയിലിന്‍റെ ഭാഗമായി എയര്‍ ഇന്ത്യ എക്സ്പ്രസ് ആഭ്യന്തര, അന്താരാഷ്ട്ര വിമാനങ്ങളിലായി 50 ലക്ഷം സീറ്റുകളാണ് ഓഫര്‍ ചെയ്യുന്നത്. ആഭ്യന്തര യാത്രക്കുള്ള ടിക്കറ്റ് നിരക്കുകള്‍ 1,279 രൂപ മുതലാണ് തുടങ്ങുന്നത്. അന്താരാഷ്ട്ര ടിക്കറ്റ് നിരക്കുകള്‍ 4,279 രൂപ മുതലും തുടങ്ങുന്നു. യുഎഇയിലെ സ്ഥലങ്ങളിലേക്കും ഓഫര്‍ നിരക്കില്‍ ടിക്കറ്റ് ലഭിക്കും. ഇന്ത്യയില്‍ നിന്ന് അബുദാബി, ദുബൈ, ഷാര്‍ജ, റാസല്‍ഖൈമ എന്നിവിടങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്‍പ്രസ് വിമാനങ്ങളില്‍ ഓഫര്‍ ലഭ്യമാണ്.

ഓഗസ്റ്റ് 10 ഞായറാഴ്ച എയര്‍ലൈന്‍റെ വെബ്സൈറ്റ് വഴിയും ആപ്പിലൂടെയും ഓഫര്‍ ലഭ്യമാക്കി തുടങ്ങും. ഓഗസ്റ്റ് 15 വരെയാണ് ഓഫര്‍ കാലയളവ്. ഓഗസ്റ്റ് 19 മുതല്‍ 2026 മാര്‍ച്ച് 31 വരെയുള്ള യാത്രകള്‍ക്ക് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാനാകും. ഓണം, പൂജ അവധി, ക്രിസ്മസ് ഉള്‍പ്പെടെയുള്ള അവധി ദിവസങ്ങളും ഈ കാലയളവില്‍ ഉള്‍പ്പെടുന്നത് പ്രവാസികള്‍ക്ക് വലിയ ആശ്വാസമാണ്.

വിമാനക്കമ്പനിയുടെ എക്സ്പ്രസ് വാല്യൂ നിരക്കുകൾ ആഭ്യന്തര യാത്രകൾക്ക് 1,379 രൂപ മുതലും അന്താരാഷ്ട്ര യാത്രകൾക്ക് 4,479 രൂപ മുതലും ആരംഭിക്കുന്നു. ഈ നിരക്കുകളിൽ സാധാരണ ചെക്ക്-ഇൻ ബാഗേജ് അലവൻസ് ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, വിദ്യാർത്ഥികൾ, മുതിർന്ന പൗരന്മാർ, സായുധ സേനാ ഉദ്യോഗസ്ഥർ, അവരുടെ ആശ്രിതർ എന്നിവർക്കായി പ്രത്യേക നിരക്കുകളും ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും വിമാനക്കമ്പനി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു
ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി