
അബുദാബി: യുഎഇ-ഇന്ത്യ വിമാന സർവീസുകളിൽ ഫ്ലാഷ് സെയിൽ പ്രഖ്യാപിച്ച് ബജറ്റ് എയർലൈനായ എയർഇന്ത്യ എക്സ്പ്രസ്. ഇതോടെ യുഎഇയിൽ നിന്നും ഇന്ത്യയിലേക്കുള്ള ഏറ്റവും കുറഞ്ഞ എക്സ്പ്രസ് ലൈറ്റ് വിമാന ടിക്കറ്റ് നിരക്ക് 5786 രൂപയായി. പല വിഭാഗങ്ങളിലായുള്ള ടിക്കറ്റ് നിരക്കുകളിലും വൻ കിഴിവുകളാണ് ഫ്ലാഷ് സെയിലിലൂടെ പ്രഖ്യാപിച്ചിരിക്കുന്നത്. എക്സ്പ്രസ് വാല്യു കാറ്റഗറിയിൽ 6128 രൂപയും എക്സ്പ്രസ് ഫ്ലക്സ് കാറ്റഗറിയിൽ 7041 രൂപയുമാണ്. ജൂലൈ 22, 24, 25 തീയതികളിൽ ചെയ്യുന്ന യാത്രകൾക്കാണ് ഈ പ്രത്യേക നിരക്കുകൾ ലഭ്യമാകുന്നത്.
ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന ഫ്ലാഷ് സെയിൽ പരിമിതകാല ഓഫറാണ്. ജൂൺ 6 വരെ മാത്രമാണ് ഇതിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ അനുവദിക്കുന്നത്. എയർലൈനിന്റെ വെബ്‌സൈറ്റ്, മൊബൈൽ ആപ്പ്, മറ്റ് പ്രാഥമിക ബുക്കിങ് ചാനലുകൾ എന്നിവ വഴി ടിക്കറ്റ് ബുക്കിങ് നടത്താവുന്നതാണ്. വേനലവധി പ്രമാണിച്ച് നിരവധി പേരാണ് നാട്ടിലേക്ക് യാത്ര ചെയ്യുന്നത്. കഴുത്തറുക്കുന്ന ടിക്കറ്റ് വർധനയ്ക്കിടയിൽ ഇത്തരമൊരു വാർത്ത മലയാളികളുൾപ്പടെയുള്ള പ്രവാസികളെ സംബന്ധിച്ച് ആശ്വാസമാണ്. യുഎഇയ്ക്കും ഇന്ത്യയ്ക്കും ഇടയിൽ നിരവധി പ്രതിദിന സർവീസുകളാണ് എയർ ഇന്ത്യ എക്സ്പ്രസ് നടത്തുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam