കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് എയര്‍ ഇന്ത്യ എക്സ്പ്രസ് നാല് സര്‍വ്വീസുകള്‍ നടത്തും

By Web TeamFirst Published Oct 17, 2018, 4:43 PM IST
Highlights

ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് ഇവിടെ നിന്ന് ദോഹയിലേക്ക് നടത്താന്‍ ഉദ്ദേശിക്കുന്നത്. രാത്രി 8.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി പ്രാദേശിക സമയം 10 മണിക്ക് ദോഹയിലെത്തും. 

കണ്ണൂര്‍: ഡിസംബര്‍ 10 മുതല്‍ കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ് ഖത്തറിലേക്ക് സര്‍വ്വീസ് ആരംഭിക്കാന്‍ ശ്രമം. വിമാനങ്ങളുടെ സമയക്രമം അംഗീകാരത്തിനായി സിവില്‍ ഏവിയേഷന്‍ അധികൃതര്‍ക്ക് സമര്‍പ്പിച്ചിരിക്കുകയാണ്. ഇത് ലഭിക്കുന്ന മുറയ്ക്ക് ടിക്കറ്റ് ബുക്കിങും ആരംഭിക്കും. എയര്‍ ഇന്ത്യയ്ക്ക് പിന്നാലെ മറ്റ് സ്വകാര്യ എയര്‍ലൈന്‍ കമ്പനികളും കണ്ണൂരില്‍ നിന്ന് ദോഹയിലേക്ക് സര്‍വ്വീസ് തുടങ്ങും.

ഡിസംബര്‍ ഒന്‍പതിനാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. ആഴ്ചയില്‍ നാല് സര്‍വ്വീസുകളാണ് ഇവിടെ നിന്ന് ദോഹയിലേക്ക് നടത്താന്‍ ഉദ്ദേശിക്കുന്നത്. രാത്രി 8.30ന് കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി പ്രാദേശിക സമയം 10 മണിക്ക് ദോഹയിലെത്തും. രാത്രി 11 മണിക്ക് ദോഹയില്‍ നിന്ന് പുറപ്പെടുന്ന വിമാനം ഇന്ത്യന്‍ സമയം രാവിലെ 5.45ന് കണ്ണൂരില്‍ തിരിച്ചെത്തും. അഞ്ചേകാല്‍ മണിക്കൂറാണ് കണ്ണൂരില്‍ നിന്ന് ദോഹയിലെത്താന്‍ ആവശ്യമായി വരുന്നത്. 

ഉദ്ഘാടന ദിവസം മുതല്‍ തന്നെ കണ്ണൂരിൽ നിന്നും യാത്രാ വിമാനങ്ങൾ പറന്നുയരും, എയർ ഇന്ത്യ എക്സപ്രസ്, ഇൻഡിഗോ, ഗോ എയർ, സ്പൈസ് ജെറ്റ് എന്നീ കമ്പനികളായിരിക്കും സ‍ർവ്വീസ് നടത്തുക. വിദേശ വിമാനക്കമ്പനികൾക്ക് സർവ്വീസ് നടത്താൻ അനുമതി നൽകുന്നതിനുളള നീക്കങ്ങളും പുരോഗമിക്കുന്നുണ്ട്. ഒൻപത് വിമാനക്കമ്പനികൾ വിമാനത്താവളത്തിലേയും അനുബന്ധ സൗകര്യങ്ങള്‍ വിലയിരുത്തിക്കഴിഞ്ഞു. 

click me!