ഒമാൻ ആകാശത്ത് ഇന്ന് അപൂർവ്വ കാഴ്ചയൊരുങ്ങുന്നു, ജെമിനിഡ് ഉൽക്കാവർഷം ദൃശ്യമാകും
മസ്‌കറ്റ്: ഒമാൻ്റെ ആകാശം ഈ വർഷത്തെ ഏറ്റവും ശ്രദ്ധേയമായ വാർഷിക ജ്യോതിശാസ്ത്ര പ്രതിഭാസങ്ങളിലൊന്നിന് ഇന്ന് രാത്രി സാക്ഷ്യം വഹിക്കും.

ജെമിനിഡ് ഉൽക്കാവർഷം
ഒമാൻ്റെ ആകാശത്തിൽ ഇന്ന് ജെമിനിഡ് ഉൽക്കാവർഷം പാരമ്യത്തിലെത്തും.
ജെമിനിഡ് ഉൽക്കാവർഷം
ഡിസംബർ 13 ശനിയാഴ്ച രാത്രി മുതൽ ഡിസംബർ 14 ഞായറാഴ്ച പുലർച്ചെ വരെ ജെമിനിഡ് ഉൽക്കാവർഷം അതിന്‍റെ പാരമ്യത്തിലെത്തും.
ജെമിനിഡ് ഉൽക്കാവർഷം
ജെമിനിഡുകൾ സമീപ വർഷങ്ങളിലെ ഏറ്റവും മികച്ചവയിൽ ഒന്നായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഒമാൻ അസ്‌ട്രോണമി ആൻഡ് സ്‌പേസ് സൊസൈറ്റി ഉദ്യോഗസ്ഥൻ ഖാസിം ബിൻ ഹമദ് അൽ ബുസൈദി പറഞ്ഞു.
ജെമിനിഡ് ഉൽക്കാവർഷം
അനുയോജ്യമായ സാഹചര്യങ്ങളിൽ മണിക്കൂറിൽ 120 ഉൽക്കകൾ വരെ എത്താൻ സാധ്യതയുണ്ടെന്നും ഖാസിം അൽ ബുസൈദി പറഞ്ഞു.
ജെമിനിഡ് ഉൽക്കാവർഷം
മഗ്‌നീഷ്യം, സോഡിയം തുടങ്ങിയ രാസ മൂലകങ്ങൾ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്പോൾ കത്തുന്നതിനാൽ ഉൽക്കകൾ പലപ്പോഴും മഞ്ഞയും പച്ചയും നിറങ്ങളിൽ പ്രത്യക്ഷപ്പെടാറുണ്ട്.
ജെമിനിഡ് ഉൽക്കാവർഷം
പുലർച്ചെ ഒരു മണിക്കും നാല് മണിക്കും ഇടയിൽ ‘എർത്ത്‌ഗ്രേസറുകൾ’ എന്ന് വിളിക്കപ്പെടുന്ന ചക്രവാളത്തിൽ വ്യാപിക്കുന്ന നീണ്ട ഉൽക്കകളെ കാണാൻ സാധിക്കും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ കഴിയുന്ന പ്രതിഭാസങ്ങളിൽ ഒന്നാണ് ജെമിനിഡ് ഉൽക്കാവർഷം.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

