
റിയാദ്: സൗദി അറേബ്യയില്‍ നിന്നുള്ള വന്ദേഭാരത് മിഷന്‍ വിമാന സര്‍വീസുകള്‍ക്ക് നിരക്ക് ഇരട്ടിയാക്കി വര്‍ധിപ്പിച്ച് എയര്‍ ഇന്ത്യ. ഈ മാസം പത്ത് മുതല്‍ കേരളത്തിലേക്ക് 1703 സൗദി റിയാലാണ് (മുപ്പത്തിനാലായിരം രുപയോളം) ഈടാക്കുന്നത്. വന്ദേഭാരതിന്‍റെ ആദ്യഘട്ടത്തില്‍ 950 റിയാലാണ് ഈടാക്കിയിരുന്നത്. ഉയര്‍ന്ന തുക നല്‍കി ടിക്കറ്റ് എടുക്കുന്നവര്‍ക്ക് എയര്‍ ഇന്ത്യ റെസീപ്റ്റ് നല്‍കുന്നില്ലെന്നും പരാതിയുണ്ട്. ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങളിലൊന്നാണ് സൗദി. സൗദിയില്‍ ഇന്നുമാത്രം കൊവിഡ് ബാധിച്ച് മരിച്ചത് 34പേരാണ്. 3121 പേര്‍ക്ക് ഇന്ന് വൈറസ് സ്ഥിരീകരിക്കുകയും ചെയ്തു.
അതേസമയം ഒമാനില്‍ കൊവിഡ് ബാധിതരുടെ എണ്ണം 16,000 കടന്നു. ഒമാനില്‍ ഇന്ന് 930 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 239 സ്വദേശികളും 691 പേര്‍ വിദേശികളുമാണ്. ഇതോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 16 ,016ലെത്തിയെന്നും 3451 പേര്‍ സുഖം പ്രാപിച്ചുവെന്നും ഒമാന്‍ ആരോഗ്യ മന്ത്രാലയം ഇന്ന് പുറത്തിറക്കിയ വാര്‍ത്താ കുറിപ്പില്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam