
ദുബായ്: സ്ട്രച്ചര്‍ രോഗികള്‍ക്കുള്ള ടിക്കറ്റ് നിരക്ക് കൂട്ടിയ നടപടി എയര്‍ ഇന്ത്യ പിന്‍വലിച്ചു. ഗള്‍ഫ് സെക്ടറില്‍ നിന്നുള്ള നിരക്ക് വര്‍ധനവാണ് പിന്‍വലിച്ചത്. ജൂലായ് 20 മുതലാണ് എയര്‍ ഇന്ത്യ കിടപ്പ് രോഗികളെ കൊണ്ടുപോകുന്ന സ്ട്രച്ചര്‍ ടിക്കറ്റുകളുടെ നിരക്ക് അഞ്ചിരട്ടിയായി വര്‍ധിപ്പിച്ചത്.
എയര്‍ ഇന്ത്യ നടപടി പിന്‍വലിക്കുന്നതിന് ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ സിവില്‍ വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിന് കത്തയച്ചിരുന്നു. 7,500-10,000 ദിര്‍ഹമായിരുന്ന നിരക്ക് 25,000-30,000 ദിര്‍ഹമായി ജൂലൈ 20 മുതല്‍ വര്‍ധിപ്പിച്ചു.
ദശലക്ഷക്കണക്കിന് കേരളീയര്‍ ഗള്‍ഫ് നാടുകളില്‍ ജോലിയെടുക്കുന്നുണ്ട്. അവരില്‍ ഭൂരിഭാഗവും കുറഞ്ഞ വരുമാനക്കാരും പ്രയാസപ്പെട്ട് ജീവിക്കുന്നവരുമാണ്. അവര്‍ക്ക് താങ്ങാനാവാത്ത വര്‍ധനയാണ് എയര്‍ ഇന്ത്യ നടപ്പാക്കിയത്. അതിനാല്‍ ഈ പ്രശ്‌നത്തില്‍ അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam