രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു

Published : May 01, 2026, 11:59 AM IST
Air India Express

Synopsis

രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം ഖത്തറിലേക്കുള്ള എയർ ഇന്ത്യ വിമാന സർവീസുകൾ പുനരാരംഭിക്കുന്നു. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്.

ദോഹ: മേഖലയിലെ സംഘർഷങ്ങളെ തുടർന്ന് നിർത്തിവെച്ചിരുന്ന ഇന്ത്യയിൽ നിന്ന് ഖത്തറിലേക്കും തിരിച്ചുമുള്ള എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്, ഇൻഡിഗോ വിമാന സർവീസുകൾ മേയ് 1 മുതൽ പുനരാരംഭിക്കുന്നു. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സർവീസുകൾ പുനരാരംഭിക്കുന്നത്. മേഖലയിൽ പ്രഖ്യാപിച്ച താൽക്കാലിക വെടിനിർത്തലിനെ തുടർന്ന് ഇൻഷുറൻസ് കമ്പനികൾ വിമാനങ്ങൾക്ക് അനുമതി നൽകിയതോടെയാണ് സർവീസുകൾ സാധാരണ നിലയിലാകുന്നത്. ഖത്തറിലെ ഇന്ത്യൻ പ്രവാസികൾക്കും മറ്റ് യാത്രക്കാർക്കും വലിയ ആശ്വാസം നൽകുന്നതാണ് ഈ തീരുമാനം.

എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് വിമാനത്താവളത്തിൽ നിന്നുള്ള സർവീസ് മേയ് 1 മുതൽ പുനരാരംഭിക്കും. എയർ ഇന്ത്യ ദില്ലിയിൽ നിന്നുള്ള നേരിട്ടുള്ള സർവീസുകൾ മേയ് 2 മുതൽ ആരംഭിക്കും. യാത്രക്കാർ വിമാന സർവീസുകളുടെ സമയത്തെക്കുറിച്ച് അതത് വിമാന കമ്പനികളുമായി ബന്ധപ്പെട്ട് കൃത്യത വരുത്തണമെന്ന് ദോഹയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു. സുരക്ഷാ സാഹചര്യങ്ങൾക്കനുസരിച്ച് സമയക്രമത്തിൽ മാറ്റം വരാൻ സാധ്യതയുള്ളതിനാൽ യാത്രയ്ക്ക് മുൻപ് പരിശോധിച്ച്‌ ഉറപ്പുവരുത്തണമെന്നും നിർദ്ദേശമുണ്ട്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എമിറേറ്റ്സ് ഡ്രോ: ഇതാണ് 50 മില്യൺ ഡോളർ നേടാനുള്ള നിങ്ങളുടെ അവസാന അവസരം
ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു