റിയാദിലെ സ്‌കൂളുകളിൽ ഒരാഴ്​ച നേരിട്ട്​ ക്ലാസുകളില്ല. പകരം ഓൺലൈൻ പഠനം. വരും ആഴ്ചയിലെ അധ്യയന പ്രക്രിയ ‘മദ്രസതീ’ പ്ലാറ്റ്‌ഫോം വഴി പൂർണമായും ഓൺലൈനായിട്ടായിരിക്കും നടക്കുക. എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണനിർവഹണ വിഭാഗത്തിലെ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമാണ്.

റിയാദ്: റിയാദ് നഗരത്തിലെ മുഴുവൻ സ്‌കൂളുകളിലും നേരിട്ടുള്ള അധ്യയനം താൽക്കാലികമായി നിർത്തിവെക്കാൻ അടിയന്തര ഉത്തരവ് പുറപ്പെടുവിച്ചു. വരും ആഴ്ചയിലെ അധ്യയന പ്രക്രിയ ‘മദ്രസതീ’ പ്ലാറ്റ്‌ഫോം വഴി പൂർണമായും ഓൺലൈനായിട്ടായിരിക്കും നടക്കുക.

എല്ലാ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭരണനിർവഹണ വിഭാഗത്തിലെ ജീവനക്കാർക്കും ഈ ഉത്തരവ് ബാധകമാണ്. സമയബന്ധിതമായ ഈ മാറ്റത്തെക്കുറിച്ചുള്ള വിവരങ്ങൾ സ്‌കൂളുകളുടെ ഔദ്യോഗിക വാർത്താവിനിമയ മാർഗ്ഗങ്ങൾ വഴി വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും കൃത്യമായി അറിയിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസ അധികൃതർ വ്യക്തമാക്കി.