ഒമാനിലെ രാത്രി യാത്രാ വിലക്ക്; വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഇളവ് ലഭിക്കും

Published : Mar 28, 2021, 05:02 PM IST
ഒമാനിലെ രാത്രി യാത്രാ വിലക്ക്; വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്ക് ഇളവ് ലഭിക്കും

Synopsis

യാത്രക്കാര്‍ കൈയില്‍ ടിക്കറ്റ് കരുതണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും. 

മസ്‍കത്ത്: ഒമാനിലെ ഞായറാഴ്‍ച മുതല്‍ രാത്രി യാത്രാ വിലക്ക് പ്രാബല്യത്തില്‍ വരുമെങ്കിലും താമസ സ്ഥലത്ത് നിന്ന് വിമാനത്താവളത്തിലേക്കോ വിമാനത്താവളത്തില്‍ നിന്ന്  താമസ സ്ഥലത്തേക്കോ ഉള്ള യാത്രകള്‍ക്ക് ഇളവ് ലഭിക്കും. ഇതിനായി യാത്രക്കാര്‍ കൈയില്‍ ടിക്കറ്റ് കരുതണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. 

വിമാനത്താവളത്തിലേക്കും തിരിച്ചുമുള്ള യാത്രകളില്‍ ഒരാള്‍ക്ക് ഒപ്പം പോകാനും അനുമതിയുണ്ടാകും. വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം യഥാസമയം അവസാനിപ്പിച്ച് ഉപഭോക്താക്കള്‍ക്കും ജീവനക്കാര്‍ക്കും കര്‍ഫ്യൂ സമയത്തിന് മുമ്പ് തന്നെ താമസ സ്ഥലങ്ങളില്‍ എത്താനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

യാത്രക്കാരേ ശ്രദ്ധിക്കൂ, സുപ്രധാന മുന്നറിയിപ്പ് നൽകി വിമാനത്താവള അധികൃതർ, പുതുവർഷത്തിൽ തിരക്കേറും
പ്രവാസി മലയാളി ഹൃദയാഘാതം മൂലം മരിച്ചു