പരിശീലനപ്പറക്കലിനിടെ വിമാനം കാണാതായി; റാഞ്ചിയതെന്ന് സംശയം

By Web TeamFirst Published May 27, 2019, 3:33 PM IST
Highlights

ഫിലിപ്പൈന്‍സില്‍ വൈമാനിക പരിശീലനം നടത്തുകയായിരുന്ന അബ്ദുല്ല ഖാലിദ് അല്‍ ഷരീഫി(23)നെയും പരിശീലകനെയുമാണ് കാണാതായതെന്ന് സൗദി എംബസി അറിയിച്ചു. ഫിലിപ്പൈന്‍ അധികൃതരുടെ സഹായത്തോടെ വ്യാപക തെരച്ചില്‍ തുടങ്ങി. 

റിയാദ്: ഫിലിപ്പൈന്‍സില്‍ പരിശീലന പറക്കലിനിടെ വിമാനം കാണാതായി. സൗദി ഏവിയേഷന്‍ വിദ്യാര്‍ത്ഥിയുടെ ഫിലിപ്പൈന്‍ പൗരനായ പരിശീലകനുമാണ് വിമാനത്തിലുണ്ടായിരുന്നത്. 

ഫിലിപ്പൈന്‍സില്‍ വൈമാനിക പരിശീലനം നടത്തുകയായിരുന്ന അബ്ദുല്ല ഖാലിദ് അല്‍ ഷരീഫി(23)നെയും പരിശീലകനെയുമാണ് കാണാതായതെന്ന് സൗദി എംബസി അറിയിച്ചു. ഫിലിപ്പൈന്‍ അധികൃതരുടെ സഹായത്തോടെ വ്യാപക തെരച്ചില്‍ തുടങ്ങി. വിദ്യാര്‍ത്ഥിയെ കണ്ടെത്താനായി സൗദി വിദേശകാര്യ മന്ത്രാലയം അധികൃതരുമായി ബന്ധപ്പെട്ടുവരികയാണ്. ഫിലിപ്പൈന്‍ ആഭ്യന്തര മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, സിവില്‍ ഏവിയേഷന്‍ അതോരിറ്റി തുടങ്ങിയവയുമായെല്ലാം സഹകരിച്ച് തെരച്ചില്‍ പുരോഗമിക്കുന്നുണ്ടെന്നും എംബസി പറഞ്ഞു.

അതേസമയം വിമാനം റാഞ്ചിയതാണെന്ന് സംശയമുണ്ടെന്ന് കാണാതായ സൗദി വിദ്യാര്‍ത്ഥിയുടെ കുടുംബം ആരോപിച്ചു. തെളിവുകളും തങ്ങള്‍ക്ക് ലഭ്യമായ വിവരങ്ങളും അനുസരിച്ച് വിമാനം റാഞ്ചിയതാവാനാണ് സാധ്യതയെന്നും സൗദി പൗരന്റെ പിതാവ് അബ്ദുല്‍ മജീദ് പറഞ്ഞു.

click me!