'കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയം, സർക്കാരിനും റോളുണ്ട്'; വിമാനയാത്രാ നിരക്ക് വർധനയിൽ കോടതി              

Published : Oct 12, 2023, 03:25 PM IST
'കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയം, സർക്കാരിനും റോളുണ്ട്'; വിമാനയാത്രാ നിരക്ക് വർധനയിൽ കോടതി              

Synopsis

യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും ഹൈക്കോടതി

കൊച്ചി : വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി വെള്ളിയാഴ്ച്ച പരിഗണിക്കാൻ മാറ്റി. സാധാരണ ജനങ്ങൾക്ക് അനങ്ങാൻ പറ്റാത്ത അവസ്ഥയാണെന്ന് നിരീക്ഷിച്ച കോടതി, യാത്രാനിരക്ക് തീരുമാനിക്കുന്നതിന് വ്യവസ്ഥ വേണമെന്നും ചൂണ്ടിക്കാട്ടി. ഹർജിയിൽ സംസ്ഥാന സർക്കാറിനെ കക്ഷി ചേർത്തു. കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയമായതിനാൽ സർക്കാരിനും റോളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി നടപടി. 

ഈ രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ വെട്ടിക്കുറച്ച് എമിറേറ്റ്സ് എയർലൈൻ; റീഫണ്ട് ലഭ്യമാക്കും

വിമാനയാത്ര നിരക്ക് വർധന നിയന്ത്രിക്കണമെന്നാവശ്യപ്പട്ട് വ്യവസായിയായ കെ സൈനുൽ ആബ്ദീനാണ് കോടതിയെ സമീപിച്ചത്. യാതൊരു മാനദണ്ഡവുമില്ലാതെ നിരക്ക് വർധിപ്പിക്കുകയാണെന്നും സാധാരണക്കാരായ പ്രവാസികളെ സാമ്പത്തിക പ്രതിസന്ധിയിലാക്കുന്നുണ്ടെന്നും ഹർജിയിൽ പറയുന്നു. ഉത്സവ സീസണുകളിൽ യഥാർഥ നിരക്കിന്റെ നാലിരട്ടി വിമാനക്കമ്പനികൾ ഈടാക്കുന്നതായും ഹർജിയിലുണ്ട്.  

ഓപ്പറേഷൻ അജയ്'; ഇന്ത്യയിലേക്ക് ഇന്ന് തിരികെയെത്തുക 230 പേർ, ഭൂരിപക്ഷവും വിദ്യാർത്ഥികൾ

 


 


 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് റേസ് വീക്കെൻഡിൽ നൽകിയത് 560,000 ദിർഹം സമ്മാനം
രഹസ്യ വിവരം ലഭിച്ചു, താമസസ്ഥലത്ത് റെയ്ഡ്; പിടിച്ചെടുത്തത് ഹെറോയിനും മെത്താംഫെറ്റാമൈനും ഉൾപ്പെടെ ഏഴ് കിലോ ലഹരിമരുന്ന്