
റിയാദ്: എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ തോക്ക് ചൂണ്ടി 10 ലക്ഷം റിയാൽ കൊള്ളയടിച്ചു, പിന്തുടർന്ന പൊലീസ് നടത്തിയ ഏറ്റുമുട്ടലിൽ ഒരു കവർച്ചക്കാരൻ മരിച്ചു. റിയാദിൽ കഴിഞ്ഞദിവസമാണ് സംഭവം. ബാങ്കിെൻറ മണി ട്രാൻസ്പോർട്ടിങ് കമ്പനി ജീവനക്കാർ എ.ടി.എമ്മിൽ പണം നിറയ്ക്കുേമ്പാൾ കാറില്‍ വന്ന മുഖം മൂടിയണിഞ്ഞ രണ്ടുപേരാണ് കൊള്ളനടത്തിയത്.
ജീവനക്കാരിൽ നിന്ന് പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത് തങ്ങളുടെ കാറിൽ കയറി കടന്നുകളിഞ്ഞു. അതിനിടയിൽ പണം വിട്ടുതരാന്‍ ആവശ്യപ്പെട്ട ജീവനക്കാരെ രണ്ടുപേരും തോക്കുചൂണ്ടി ഭയപ്പെടുത്തുകയും ചെയ്തു. വിവരം ലഭിച്ചയുടന്‍ പൊലീസ് കാറിനെ പിന്തുടർന്നു. ഓട്ടത്തിനിടെ കവർച്ചക്കാരുടെ കാർ കേടായി. പിന്നിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിെൻറ ഡ്രൈവറെ വെടിവെച്ച് പരിക്കേൽപ്പിച്ച് ആ വാഹനവുമായി കടന്നുകളയാനുള്ള ശ്രമത്തിനിടെ പൊലീസ് വെടിയുതിർക്കുകയായിരുന്നു. കവർച്ചക്കാർ തിരിച്ചും വെടിവെച്ചു.
ഏറ്റുമുട്ടലിൽ രണ്ടുപേരിലൊരാൾ മരിക്കുകയും മറ്റേയാൾക്ക് പരിക്കേൽക്കുകയും ചെയ്തു. കവർച്ച ചെയ്ത പണം ഇവരില്‍ നിന്ന് കണ്ടെടുത്തു. പരിക്കേറ്റയാള്‍ ചികിത്സയിലാണ്. ആയുധധാരികളായ കവർച്ചക്കാരെ ഏറ്റുമുട്ടലിലൂടെ കീഴടക്കിയ പൊലീസ് ഉദ്യോഗസ്ഥരെ റിയാദ് ഡെപ്യുട്ടി ഗവർണർ മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ അബ്ദുല്‍ അസീസ് തെൻറ കൊട്ടാരത്തിലേക്ക് വിളിച്ചുവരുത്തി അനുമോദിച്ചു.
Read Also - പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത; പുതിയ എയര്‍ലൈന്‍ വരുന്നു, മൂന്ന് ഗള്‍ഫ് രാജ്യങ്ങളിലേക്ക് സര്‍വീസിന് അനുമതി
2034 ലോകകപ്പ് നടത്താൻ ഫിഫക്ക് അപേക്ഷ നൽകി സൗദി അറേബ്യ
റിയാദ്: 2034ലെ ഫുട്ബോൾ ലോകകപ്പ് നടത്താൻ ഫിഫക്ക് അപേക്ഷ നൽകി സൗദി അറേബ്യ. ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള അവസരം തേടി ഔദ്യോഗിക നാമനിർദേശം നൽകിയെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ അറിയിച്ചു. ആതിഥേയത്വം വഹിക്കാനുള്ള നീക്കം സംബന്ധിച്ച പ്രഖ്യാപനം സൗദി അറേബ്യ കഴിഞ്ഞ ബുധനാഴ്ചയാണ് നടത്തിയത്.
അസാധാരണമായ ഒരു ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ കളിക്കാർക്കും ഉദ്യോഗസ്ഥർക്കും ആരാധകർക്കും ആവേശകരമായ ഫുട്ബാൾ അനുഭവങ്ങൾ സമ്മാനിക്കാനാണ് രാജ്യം താൽപര്യപ്പെടുന്നത്. ലോകകപ്പിന് ആതിഥേയത്വം വഹിക്കുക എന്ന സ്വപ്നം യാഥാർഥ്യമാക്കുന്നതിനുള്ള ഞങ്ങളുടെ ശ്രമങ്ങൾക്ക് നാന്ദി കുറിക്കുന്നതാണ് നാമനിർദേശമെന്ന് സൗദി ഫുട്ബാൾ അസോസിയേഷൻ ഡയറക്ടർ ബോർഡ് ചെയർമാനും ഫിഫ കൗൺസിൽ അംഗവുമായ യാസർ ബിൻ ഹസൻ അൽമിസ്ഹൽ പറഞ്ഞു. മത്സരം സംഘടിപ്പിക്കുന്നതിനും ലോകമെമ്പാടുമുള്ള ഫുട്ബാൾ ആരാധകരെ സ്വാഗതം ചെയ്യുന്നതിനുമുള്ള സൗദിയുടെ താൽപര്യവും ശേഷിയും അവതരിപ്പിക്കുന്ന ഒരു സമ്പൂർണ നാമനിർദേശ പത്രികയാണ് സമർപ്പിച്ചതെന്നും അൽമിസ്ഹൽ കൂട്ടിച്ചേർത്തു.
സൗദി ഫുട്ബാൾ ഫെഡറേഷെൻറ പ്രഖ്യാപനം നടന്ന് 72 മണിക്കൂറിനുള്ളിൽ വിവിധ ഭൂഖണ്ഡങ്ങളിൽ നിന്ന് 70 ലധികം ഫുട്ബാൾ ഫെഡറേഷനുകളാണ് സൗദിക്ക് പിന്തുണ അറിയിച്ചത്. ടൂർണമെൻറിന് ആതിഥേയത്വം വഹിക്കുന്നതിന് വിവിധ രാജ്യങ്ങൾ പിന്തുണ അറിയിച്ച് പ്രസ്താവനകളിറക്കിയിട്ടുണ്ട്. സൗദി അറേബ്യക്ക് വിപുലമായ അനുഭവവും പ്രധാന കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കുന്നതിൽ വിജയം തെളിയിക്കപ്പെട്ട ട്രാക്ക് റെക്കോർഡും ഉണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ