പുതിയ വിസയുള്ളവരുടെ ഒമാനിലേക്കുള്ള യാത്ര സംബന്ധിച്ച് പ്രധാന അറിയിപ്പുമായി വിമാന കമ്പനികള്‍

By Web TeamFirst Published Oct 22, 2020, 9:01 PM IST
Highlights

വിസയുള്ളവരുടെ കൈവശം റസിഡന്‍സ് കാര്‍ഡ് നിര്‍ബന്ധമാണെന്നും പുതിയ വിസയിലുള്ളവര്‍ക്ക് യാത്ര അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

മസ്‌കറ്റ്: പുതിയ വിസയിലുള്ളവര്‍ക്ക് ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയില്ലെന്ന് വിമാന കമ്പനികള്‍. നിലവില്‍ റസിഡന്റ് , തൊഴില്‍ വിസയുള്ളവര്‍ക്കും വിസ പുതുക്കിയവര്‍ക്കും മാത്രമാണ് മസ്‌കറ്റിലേക്കും സലാലയിലേക്കുമുള്ള വിമാനങ്ങളില്‍ യാത്രാനുമതി ഉള്ളതെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

വിസയുള്ളവരുടെ കൈവശം റസിഡന്‍സ് കാര്‍ഡ് നിര്‍ബന്ധമാണെന്നും പുതിയ വിസയിലുള്ളവര്‍ക്ക് യാത്ര അനുവദിക്കില്ലെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

: 𝑨𝒕𝒕𝒆𝒏𝒕𝒊𝒐𝒏 𝒑𝒂𝒔𝒔𝒆𝒏𝒈𝒆𝒓𝒔 𝒕𝒐 𝑶𝒎𝒂𝒏! pic.twitter.com/1PaYHvvsgu

— Air India Express (@FlyWithIX)

ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതിയ വിസയിലുള്ളവരെ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്ന് ഇന്‍ഡിഗോയുടെ അറിയിപ്പില്‍ പറയുന്നു.
 
click me!