പ്രവാസി മടക്കം തുടരുന്നു; സെപ്തംബര്‍ അവസാനം വരെ ഒമാന്‍ വിട്ടത് മൂന്നുലക്ഷത്തിലധികം പ്രവാസി തൊഴിലാളികള്‍

By Web TeamFirst Published Oct 22, 2020, 8:37 PM IST
Highlights

2019 അവസാനത്തില്‍ 1,712,798 പ്രവാസി തൊഴിലാളികളാണ് ഒമാനിലെ പൊതു, സ്വകാര്യ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2020 സെപ്തംബര്‍ അവസാനം ആയപ്പോഴേക്കും ഇത് 1,449,406 ആയി കുറഞ്ഞു. 

മസ്‌കറ്റ്:  2020 സെപ്തംബര്‍ അവസാനം വരെ മൂന്നുലക്ഷത്തിലധികം പ്രവാസി തൊഴിലാളികള്‍ ഒമാന്‍ വിട്ടതായി റിപ്പോര്‍ട്ട്. ദേശീയ സ്ഥിതിവിവര കേന്ദ്രം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 360,000 പേരാണ് സെപ്തംബര്‍ അവസാനം വരെ രാജ്യത്ത് നിന്ന് മടങ്ങിയത്.

ജനുവരി മുതല്‍ സെപ്തംബര്‍ വരെ  263,392 പ്രവാസി തൊഴിലാളികളാണ് രാജ്യം വിട്ടത്. 2019 അവസാനത്തില്‍ 1,712,798 പ്രവാസി തൊഴിലാളികളാണ് ഒമാനിലെ പൊതു, സ്വകാര്യ മേഖലകളില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. എന്നാല്‍ 2020 സെപ്തംബര്‍ അവസാനം ആയപ്പോഴേക്കും ഇത് 1,449,406 ആയി കുറഞ്ഞു.  

സ്വകാര്യ മേഖലയില്‍ മാത്രം ഈ വര്‍ഷം 251,694 തൊഴിലാളികളുടെ കുറവാണ് ഉണ്ടായത്. ഇതില്‍ മൂന്നുമാസത്തിനിടെയാണ്  92,000  പേര്‍ രാജ്യം വിട്ടതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 2020 സെപ്തംബര്‍ അവസാനമായപ്പോള്‍ 38.4 ശതമാനം( 1,706,633)ആണ് ഒമാനിലെ ആകെ പ്രവാസി ജനസംഖ്യ. 

click me!