ജോലി സമയം കുറച്ചു, സർക്കാർ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം, വേനൽക്കാല ജോലി നയം പ്രഖ്യാപിച്ച് അജ്മാൻ

Published : Jun 25, 2025, 12:58 PM IST
working

Synopsis

വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനമായിരിക്കും

അജ്മാൻ: അജ്മാനിൽ പൊതുമേഖലയിലെ ജീവനക്കാർക്കായുള്ള വേനൽക്കാല ജോലി നയം പ്രഖ്യാപിച്ചു. പ്രതിവാര ജോലി സമയം കുറയ്ക്കുകയും വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. നിയമം ജൂലൈ ഒന്നിന് പ്രാബല്യത്തിൽ വരും. സെപ്റ്റംബർ 12 വരെ ഇത് തുടരും.

വെള്ളിയാഴ്ചകളിൽ ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സംവിധാനമായിരിക്കും. കൂടാതെ പ്രവൃത്തി ദിവസങ്ങളിലെ ജോലി സമയം ഒരു മണിക്കൂർ കുറച്ചിട്ടുമുണ്ട്. തിങ്കൾ മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ 7.30 മുതൽ ഉച്ചയ്ക്ക് 2.30 വരെയായിരിക്കും ജോലി സമയം. പൊതുജനങ്ങൾക്കുള്ള സേവനങ്ങൾക്ക് തടസ്സം വരാതെയിരിക്കാനുള്ള പ്രത്യേക ക്രമീകരണങ്ങൾ നടപ്പാക്കാൻ സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശവും നൽകിയിട്ടുണ്ട്.

അജ്മാനിൽ വേനൽക്കാല മാസങ്ങളിൽ ഈ ജോലി നയമായിരിക്കും നിലവിൽ ഉണ്ടാകുക. സർക്കാർ ജീവനക്കാരുടെ മെച്ചപ്പെട്ട ജീവിത നിലവാരം ലക്ഷ്യമിട്ടുള്ള ഈ തീരുമാനത്തിന് അജ്മാൻ കിരീടാവകാശി ശൈഖ് അമാർ ബിൻ ഹുമൈദ് അൽ നുഐമിയുടെ അധ്യക്ഷതയിൽ ചേർന്ന അജ്മാൻ എക്സിക്യൂട്ടിവ് കൗൺസിൽ യോ​ഗമാണ് അം​ഗീകാരം നൽകിയത്. രാജ്യത്ത് ചൂട് ഉയരുന്നത് പ്രമാണിച്ച് ദുബൈ ജോലി സമയം പുന:ക്രമീകരിച്ചിരുന്നു. ഈ നയം പിന്തുടർന്നുകൊണ്ടാണ് അജ്മാനും ജോലി സമയത്തിൽ മാറ്റം വരുത്തിക്കൊണ്ടുള്ള പ്രഖ്യാപനം നടത്തിയിരിക്കുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

പ്രവാസി മലയാളി യുവാവിനെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി
ഖാലിദ് അൽ അമേരിയും നടി സുനൈനയും പ്രണയത്തിലോ? പുതിയ ഫോട്ടോസ് വൈറൽ