അജ്മാന്‍ ഭരണാധികാരിയുടെ കാരുണ്യം; തലയില്‍ വലിയ മുഴയുമായി ജനിച്ച പിഞ്ചുബാലികയ്ക്ക് ചികിത്സയും വീടും നല്‍കി

By Web TeamFirst Published Jul 1, 2021, 12:39 PM IST
Highlights

ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പുറമെ ബാലികയുടെ മൊറോക്കയിലുള്ള കുടുംബത്തിന് പുതിയൊരു വീട് വാങ്ങി നല്‍കാനും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് ഉത്തരവിട്ടു. 

അജ്മാന്‍: മസ്തിഷ്‌കത്തില്‍ വലിയ മുഴയുമായി ജനിച്ച ബാലികയ്ക്ക് ചികിത്സാ സൗകര്യമൊരുക്കി സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി. അടിയന്തര ചികിത്സ ആവശ്യമായ മൊറോക്കന്‍ ബാലികയ്ക്ക് മൊറോക്കയിലെ റാബത്തിലുള്ള ശൈഖ് സായിദ് ഹോസ്പിറ്റലില്‍ ശസ്ത്രക്രിയ നടത്തി. 

ഏഴ് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം സുഖം പ്രാപിച്ച കുട്ടിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ഇതിന് പുറമെ ബാലികയുടെ മൊറോക്കയിലുള്ള കുടുംബത്തിന് പുതിയൊരു വീട് വാങ്ങി നല്‍കാനും ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് ഉത്തരവിട്ടു.  ജന്മനാ അസുഖബാധിതയായ കുട്ടിയെ ചികിത്സിക്കാന്‍ നിര്‍ധന കുടുംബം ഏറെ പ്രയാസപ്പെട്ടിരുന്നു. ഇത് അറിഞ്ഞ അജ്മാന്‍ ഭരണാധികാരി കുട്ടിയുടെ ചികിത്സ ഏറ്റെടുക്കുകയായിരുന്നു. ശൈഖ് ഹുമൈദ് ബിന്‍ റാഷിദിന്റെ കാരുണ്യത്തിന് ബാലികയുടെ കുടുംബം നന്ദി അറിയിച്ചു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!