ഒന്നാംസമ്മാനം 30 കോടി; ബിഗ് ടിക്കറ്റിലൂടെ ഇത്തവണ രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം

Published : Jul 01, 2021, 11:34 AM ISTUpdated : Jul 01, 2021, 11:36 AM IST
ഒന്നാംസമ്മാനം 30 കോടി; ബിഗ് ടിക്കറ്റിലൂടെ ഇത്തവണ രണ്ടുപേര്‍ക്ക് കോടീശ്വരന്മാരാകാം

Synopsis

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം.

ദുബൈ: മലയാളികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ക്ക് കോടികളുടെ സമ്മാനം സ്വന്തമാക്കാന്‍ അവസരം നല്‍കിയ അബുദാബി ബിഗ് ടിക്കറ്റിന്റെ ഫന്‍റാസ്റ്റിക് 15 മില്യന്‍ ജൂലൈയില്‍ വീണ്ടുമെത്തുന്നു. 1.5 കോടി ദിര്‍ഹമാണ് (30 കോടി ഇന്ത്യന്‍ രൂപ)ഒന്നാംസമ്മാനം. രണ്ടാംസമ്മാനമായി 10 ലക്ഷം ദിര്‍ഹവും(രണ്ടുകോടി ഇന്ത്യന്‍ രൂപ)കൂടാതെ മറ്റ് എട്ട് ക്യാഷ് പ്രൈസുകളും ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ വിജയികള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് സമ്മാനങ്ങള്‍ നേടാനായി നിരവധി അവസരങ്ങളാണ് ബിഗ് ടിക്കറ്റ് ഒരുക്കുന്നത്. 

മെര്‍സിഡീസ് ബെന്‍സ് സി200 കൂപ്പെ സീരീസ് 1 കാര്‍ ആണ് ഇത്തവണ ഡ്രീം കാര്‍ പ്രൊമോഷനിലൂടെ വിജയികള്‍ക്ക് ലഭിക്കുക. ജൂലൈ ഒന്നുമുതല്‍ ഓഗസ്റ്റ് 31 വരെയാണ്  ഡ്രീം കാര്‍ പ്രൊമോഷന്‍ ടിക്കറ്റുകള്‍ വാങ്ങാനുള്ള അവസരമുള്ളത്. ഇനി ഒട്ടും കാത്തിരിക്കേണ്ട, നറുക്കെടുപ്പില്‍ പങ്കെടുത്ത് നിങ്ങളുടെ സ്വപ്‌നവാഹനം സ്വന്തമാക്കൂ. 

നികുതി ഉള്‍പ്പെടെ 500 ദിര്‍ഹമാണ് ഒരു ടിക്കറ്റിന്റെ വില. രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുന്നവര്‍ക്ക് മൂന്നാമതൊരു ടിക്കറ്റ് കൂടി സൗജന്യമായി ലഭിക്കും. അല്‍പം കൂടി വിലക്കുറവുള്ള മറ്റൊരു വഴിയാണ് നിങ്ങള്‍ ആലോചിക്കുന്നതെങ്കില്‍ ബിഗ് ടിക്കറ്റ് ഡ്രീം കാര്‍ നറുക്കെടുപ്പില്‍ പങ്കെടുക്കാം. നികുതി ഉള്‍പ്പെടെ 150 ദിര്‍ഹമാണ് ഡ്രീം കാര്‍ ടിക്കറ്റിന്റെ വില (രണ്ട് ടിക്കറ്റുകള്‍ ഒരുമിച്ച് വാങ്ങുമ്പോള്‍ മൂന്നാമതൊരു ടിക്കറ്റ് സൗജന്യമായി ലഭിക്കുന്ന ഓഫര്‍ ഡ്രീം കാര്‍ നറുക്കെടുപ്പിലേക്കുള്ള ടിക്കറ്റുകള്‍ക്ക് ലഭ്യമല്ല). ബിഗ് ടിക്കറ്റിന്റെ ഔദ്യോഗിക വെബ്‍സൈറ്റായ www.bigticket.ae വഴിയോ അല്ലെങ്കില്‍ അബുദാബി അന്താരാഷ്‍ട്ര വിമാനത്താവളത്തിലെയും അല്‍ഐന്‍ വിമാനത്താവളത്തിലെയും ബിഗ് ടിക്കറ്റ് സ്റ്റോര്‍ കൗണ്ടറുകള്‍ വഴിയോ ടിക്കറ്റുകളെടുക്കാം.

നറുക്കെടുപ്പിന് പുറമെ ജൂലൈ മാസത്തിലുടനീളം  വിവിധ മത്സരങ്ങളും സമ്മാനങ്ങളും ബിഗ് ടിക്കറ്റ് ഒരുക്കുന്നു. വിവിധ മത്സരങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ യഥാസമയം ലഭിക്കുന്നതിനായി ബിഗ് ടിക്കറ്റിന്റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ സനദര്‍ശിക്കുക. സര്‍പ്രൈസ് സമ്മാനങ്ങള്‍ സ്വന്തമാക്കാന്‍ നിരവധി അവസരങ്ങള്‍ നിങ്ങളെ കാത്തിരിക്കുന്നു. 
 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

പൗരന്മാർ കൂട്ടമായി നാടുവിടുന്നതിനിടെ ചർച്ചയായി മുൻ പ്രധാനമന്ത്രിയുടെ നാടുവിടൽ, വീണ്ടും ചർച്ചകളിൽ ജസീന്ത ആർഡേൻ
ഫ്രഞ്ച് ഹെലികോപ്ടറിൽ ബെൽജിയം ദൗത്യസേന, മോസ്കോയുടെ 'ഒഴുകുന്ന പഴ്സ്' പിടിയിൽ, കടൽക്കൊള്ളയെന്ന് റഷ്യ