UAE National Day : യുഎഇ ദേശീയ ദിനം; 43 തടവുകാര്‍ക്ക് മോചനം നല്‍കി അജ്മാന്‍ ഭരണാധികാരിയുടെ ഉത്തരവ്

Published : Nov 29, 2021, 04:13 PM ISTUpdated : Nov 29, 2021, 04:26 PM IST
UAE National Day : യുഎഇ ദേശീയ ദിനം; 43 തടവുകാര്‍ക്ക് മോചനം നല്‍കി അജ്മാന്‍ ഭരണാധികാരിയുടെ ഉത്തരവ്

Synopsis

ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാരെയാണ് മോചിപ്പിക്കുന്നത്.

അജ്മാന്‍: യുഎഇയുടെ 50-ാം ദേശീയ ദിനത്തോട്(UAE National Day) അനുബന്ധിച്ച് 43 തടവുകാര്‍ക്ക് ജയില്‍ മോചനം നല്‍കാന്‍ സുപ്രീം കൗണ്‍സില്‍ അംഗവും അജ്മാന്‍ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി (Sheikh Humaid bin Rashid Al Nuaimi)ഉത്തരവിട്ടു.

തടവുകാര്‍ക്ക് തെറ്റു മനസ്സിലാക്കി പുതിയ ജീവിതം തുടങ്ങാന്‍ അവസരം ഒരുക്കുകയും അവരുടെ കുടുംബങ്ങളുടെ ബുദ്ധമുട്ടുകള്‍ ഒഴിവാക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. ശിക്ഷാ കാലയളവില്‍ നല്ല പെരുമാറ്റം കാഴ്ചവെച്ച തടവുകാരെയാണ് മോചിപ്പിക്കുന്നത്. അജ്മാന്‍ ഭരണാധികാരിക്ക് നന്ദി അറിയിച്ച അജ്മാന്‍ പൊലീസ് കമാന്‍ഡന്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ ശൈഖ് സുല്‍ത്താന്‍ അല്‍ നുഐമി, ഇവരെ മോചിപ്പിക്കാനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കുമെന്നും അറിയിച്ചു. 

അബുദാബി: യുഎഇയുടെ 50-ാമത് ദേശീയ ദിനത്തോട്(UAE's 50th National Day) അനുബന്ധിച്ച് 870 തടവുകാര്‍ക്ക് (prisoners)ജയില്‍ മോചനം നല്‍കാന്‍ യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ( Sheikh Khalifa bin Zayed Al Nahyan)ഉത്തരവിട്ടു. വിവിധ കുറ്റകൃത്യങ്ങളില്‍ ശിക്ഷ അനുഭവിക്കുന്നവരാണ് മോചിതരാകുന്നത്. തടവുകാര്‍ക്ക് പുതിയൊരു ജീവിതം തുടങ്ങാനും അവരുടെ കുടുംബങ്ങളുടെ പ്രയാസം കുറയ്ക്കുന്നതിന് അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് തീരുമാനം. മോചനം ലഭിക്കുന്ന തടവുകാരുടെ കടബാധ്യതകളും പിഴകളും ഒഴിവാക്കി നല്‍കും.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല
ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു