അക്ഷരം 2024 സാംസ്കാരിക മഹാമേള നവംബർ 15ന്; മന്ത്രി ഡോ. ആർ ബിന്ദു ഉദ്ഘാടനം ചെയ്യും

Published : Nov 11, 2024, 02:26 PM IST
അക്ഷരം 2024 സാംസ്കാരിക മഹാമേള നവംബർ 15ന്; മന്ത്രി ഡോ. ആർ ബിന്ദു  ഉദ്ഘാടനം ചെയ്യും

Synopsis

മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ 'പ്രവാസി ഭാഷാ പുരസ്ക്കാരം 2024' അവാർഡ് സമ്മാനിക്കും. 

മസ്‌കറ്റ്: മലയാളം മിഷൻ ഒമാൻ സംഘടിപ്പിക്കുന്ന അക്ഷരം 2024 സാംസ്‌കാരിക മഹാമേള നവംബർ 15 വൈകുന്നേരം അഞ്ചു മണിക്ക് വെള്ളിയാഴ്ച റുസൈലിലുള്ള മിഡിൽ ഈസ്റ്റ് കോളേജിൽ നടക്കും. മലയാളം മിഷൻ ഒമാൻ ചാപ്ടറിലെ വിവിധ മേഖലകളിൽ നിന്നുള്ള നൂറിലധികം കുട്ടികൾ അവതരിപ്പിക്കുന്ന കലാപരിപാടികളോടെ അക്ഷരോത്സവത്തിന് കൊടിയേറും. തുടർന്ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു  ഉദ്ഘാടനം ചെയ്യും. 

ചടങ്ങിൽ മലയാളം മിഷൻ ഡയറക്ടറും പ്രമുഖ കവിയുമായ മുരുകൻ കാട്ടാക്കട, കേരള സംഗീത നാടക അക്കാദമി ചെയർമാനും കേരളത്തിലെ എണ്ണം പറഞ്ഞ ചെണ്ട വാദകനുമായ പദ്‌മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി, ഒമാനിലെ സാമൂഹിക സാംസ്കാരിക മേഖലയിൽ നിന്നുള്ള പ്രമുഖർ,മലയാളം മിഷൻ ഒമാൻ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുക്കും. മലയാളം മിഷൻ ഒമാൻ ഏർപ്പെടുത്തിയിരിക്കുന്ന പ്രഥമ 'പ്രവാസി ഭാഷാ പുരസ്ക്കാരം 2024' അവാർഡ് ജേതാവ് പി മണികണ്ഠന് ആർ ബിന്ദു ചടങ്ങിൽ സമ്മാനിക്കും. സംസാകാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കഥ, കവിതാ രചനാ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വച്ചു നൽകും.

സാംസ്കാരിക സമ്മേളനത്തിനു ശേഷം മുരുകൻ കാട്ടാക്കട അവതരിപ്പിക്കുന്ന കാവ്യ സദസ്സ് നടക്കും. അതിനു ശേഷം മട്ടന്നൂർ ശങ്കരൻ കുട്ടിയും, ഹാർമോണിയം വിദഗ്ദ്ധൻ പ്രകാശ് ഉള്ളിയേരിയും ചേർന്നവതരിപ്പിക്കുന്ന പരിപാടിയുടെ മുഖ്യ ആകർഷണമായ ഫ്യുഷൻ പ്രോഗ്രാം  'ദ്വയം' അരങ്ങേറും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

വാടകക്കെടുത്ത വണ്ടിയുമായി നടുറോഡിലൂടെ ചീറിപ്പാഞ്ഞ് വിനോദസഞ്ചാരി, കയ്യോടെ പൊക്കി ദുബൈ പൊലീസ്, വീഡിയോ
യുഎഇയുടെ ചില ഭാഗങ്ങളിൽ ഇന്ന് മഴയ്ക്ക് സാധ്യത, മുന്നറിയിപ്പ് നൽകി കാലാവസ്ഥ കേന്ദ്രം