മണലാരണ്യത്തിലെ വിസ്മയം; അൽ-നഫൂദ് മരുഭൂമിയിൽ ചരിത്രം ജ്വലിച്ചു നിൽക്കുന്ന 'അൽ-അഷർ ബർക്ക'

Published : Jan 26, 2026, 05:13 PM IST
al ashar barka

Synopsis

സൗദി അറേബ്യയിലെ അൽ-അഷർ ബർക്ക, പുരാതന 'ദർബ് സുബൈദ' ഹജ്ജ് പാതയിലെ ഒരു പ്രധാന ചരിത്ര കേന്ദ്രമാണ്. അബ്ബാസി കാലഘട്ടത്തിൽ നിർമ്മിച്ച ഈ സമുച്ചയം, മരുഭൂമിയിലൂടെ യാത്ര ചെയ്തിരുന്ന തീർത്ഥാടകർക്ക് ആശ്രയമായിരുന്നു.

റിയാദ്: നൂറ്റാണ്ടുകൾക്ക് മുൻപുള്ള ഇസ്ലാമിക ചരിത്രത്തിെൻറയും എഞ്ചിനീയറിംഗ് മികവിെൻറയും അടയാളമായി സൗദി അറേബ്യയിലെ അൽ-അഷർ ബർക്ക വീണ്ടും ലോകശ്രദ്ധ നേടുന്നു. പുരാതനമായ 'ദർബ് സുബൈദ' (കൂഫി ഹജ്ജ് പാത) പാതയിലെ ഏറ്റവും പ്രധാനപ്പെട്ട ഇടത്താവളങ്ങളിൽ ഒന്നായ ഈ കേന്ദ്രം, അബ്ബാസി കാലഘട്ടത്തിലെ അത്ഭുതകരമായ നിർമ്മാണ ശൈലിയുടെ അവശേഷിപ്പാണ്.

തീർത്ഥാടകരുടെ തണൽ: ഒരു ചരിത്ര യാത്ര

എ.ഡി 786 മുതൽ 809 വരെയുള്ള (ഹിജ്റ 170-193) കാലഘട്ടത്തിൽ നിർമ്മിക്കപ്പെട്ട ഈ കേന്ദ്രം, കൊടും ചൂടിൽ മരുഭൂമിയിലൂടെ യാത്ര ചെയ്യുന്ന ഹജ്ജ് തീർത്ഥാടകർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമായിരുന്നു. റഫ്ഹ ഗവർണറേറ്റിലെ ലിന ഗ്രാമത്തിൽ നിന്നും 50 കിലോമീറ്റർ അകലെ, ഇമാം തുർക്കി ബിൻ അബ്ദുള്ള റോയൽ റിസർവിനുള്ളിലാണ് ഇന്ന് ഈ പൈതൃക കേന്ദ്രം സ്ഥിതി ചെയ്യുന്നത്.

പ്രധാന പ്രത്യേകതകൾ

വിശാലമായ നിർമ്മാണം: ഏകദേശം മൂന്ന് കിലോമീറ്റർ നീളത്തിലും 600 മീറ്റർ വീതിയിലുമായി വ്യാപിച്ചു കിടക്കുന്ന ഈ സമുച്ചയത്തിൽ മുപ്പതോളം കെട്ടിടാവശിഷ്ടങ്ങളുണ്ട്. ഭീമാകാരമായ ജലസംഭരണി: 65 മീറ്റർ നീളവും 52 മീറ്റർ വീതിയുമുള്ള കൂറ്റൻ ജലസംഭരണിയാണ് പ്രധാന ആകർഷണം. അഞ്ച് മീറ്ററോളം ആഴമുള്ള ഇതിൽ ഇറങ്ങാൻ കല്ലിൽ കൊത്തിയ പടവുകളുമുണ്ട്.

എഞ്ചിനീയറിംഗ് മികവ്: ഏഴ് കിലോമീറ്റർ അകലെ നിന്നുള്ള പ്രകൃതിദത്ത നീരൊഴുക്കുകളെ കൃത്യമായി സംഭരണിയിലേക്ക് എത്തിക്കുന്ന അത്യാധുനികമായ ജലവിതരണ സംവിധാനം അക്കാലത്ത് ഇവിടെ ഒരുക്കിയിരുന്നു. അൽ-ഖാലിസിയ, അൽ-മഹ്ദിയ, അൽ-മുതവക്കിൽ എന്നിങ്ങനെ പേരുള്ള നിരവധി ജലസ്രോതസ്സുകൾ ഈ സ്റ്റേഷെൻറ ഭാഗമായി ഇന്നും കാണാം.

സാംസ്‌കാരിക പൈതൃകവും ടൂറിസവും

സൗദി അറേബ്യയുടെ സാംസ്‌കാരിക പൈതൃകം സംരക്ഷിക്കുന്നതിെൻറ ഭാഗമായി ഈ പ്രദേശം ഇപ്പോൾ പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറിയിരിക്കുകയാണ്. മരുഭൂമിയിലെ എഞ്ചിനീയറിംഗ് അത്ഭുതങ്ങൾ നേരിട്ട് കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്തുന്നത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഒരാൾക്ക് 6 ഭാര്യമാർ, 1,200 ആശ്രിതർ! കുവൈത്തിനെ നടുക്കിയ പൗരത്വ തട്ടിപ്പിന്‍റെ ഞെട്ടിക്കുന്ന ചുരുളഴിയുന്നു
സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പ്; ദുബൈയിൽ നിരക്കിൽ വൻ വർധനവ്