ഒമാനിലെ അല്‍ ഹംറയിലെ കാട്ടുതീ 70 ശതമാനം നിയന്ത്രണവിധേയമായി: റോയൽ ഒമാൻ പൊലീസ്

By Web TeamFirst Published Jun 17, 2021, 10:12 AM IST
Highlights

തീപിടിത്തമുണ്ടായ സ്ഥലത്തിനടുത്തുള്ള പ്രദേശവാസികൾ  സുരക്ഷിതരാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

മസ്കറ്റ്: അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ വിലായത്തില്‍ റാസ് അല്‍ ഹര്‍ക്ക് പ്രദേശത്ത് പടര്‍ന്ന കാട്ടുതീ നിയന്ത്രണ വിധേയമാക്കി. വിവിധ മേഖലകളിൽ പ്രവർത്തിച്ചുവരുന്ന  250ലധികം ഉദ്യോഗസ്ഥരുടെയും സേനാവിഭാഗങ്ങളുടെയും പങ്കാളിത്തത്തോടെയാണ് കാട്ടുതീ നിയന്ത്രണവിധേയമാക്കിയത്. തീ പടർന്നുപിടിച്ച പ്രദേശത്ത് ഏകദേശം 70%ത്തോളം തീ അണക്കുവാൻ  കഴിഞ്ഞെന്ന് റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

റോയൽ ഒമാൻ പൊലീസ്  വ്യോമസേന വിഭാഗത്തിന്റെയും റോയൽ എയർഫോഴ്‌സ്നിന്റെയും അഞ്ച് ഹെലികോപ്റ്ററുകൾ തീ അണക്കുന്നതിനുള്ള പ്രവർത്തനത്തിൽ സജീവമായി രംഗത്തുണ്ട്. ഇന്നലെയാണ്  ഒമാനിലെ അൽ ദാഖിലിയ ഗവര്‍ണറേറ്റിൽ അൽ ഹംറ വിലായത്തിലെ അൽ ഹർക്ക് പ്രദേശത്തെ മരങ്ങൾക്ക് തീ പിടിച്ചത്. തീപിടിത്തമുണ്ടായ സ്ഥലത്തിനടുത്തുള്ള പ്രദേശവാസികൾ  സുരക്ഷിതരാണെന്നും പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

click me!