ഒമാനിലെ അല്‍ ഹംറയില്‍ കാട്ടുതീ; നിയന്ത്രിക്കാനുള്ള ശ്രമം തുടര്‍ന്ന് അഗ്നിശമനസേന

By Web TeamFirst Published Jun 17, 2021, 8:52 AM IST
Highlights

പരുക്കന്‍ പര്‍വതപ്രദേശങ്ങളില്‍ ജലസ്രോതസ്സുകളുടെ അഭാവവും, വെള്ളം അവിടെ എത്തിക്കുവാനുള്ള തടസ്സങ്ങളുമാണ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീ അണക്കുവാനുള്ള പ്രതിബദ്ധമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി ഓണ്‍ലൈനിലൂടെ അറിയിച്ചു.

മസ്കറ്റ്: അല്‍ ദഖിലിയ ഗവര്‍ണറേറ്റില്‍ അല്‍ ഹംറ വിലായത്തില്‍ റാസ് അല്‍ ഹര്‍ക്ക് പ്രദേശത്ത് പടരുന്ന കാട്ടുതീ അണക്കുവാനുള്ള ശ്രമം, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ആംബുലന്‍സ് സമതിയും പരിസ്ഥിതി അതോറിറ്റിയും തുടരുകയാണെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി പുറത്തിറക്കിയ  പ്രസ്താവനയില്‍ പറയുന്നു. അല്‍ ദഖിലിയ ഗവര്‍ണറേറ്റിലെ അഗ്‌നിശമന സേനാംഗങ്ങള്‍ പൊലീസ് വ്യോമയാനവുമായി സഹകരിച്ചാണ് കാട്ടുതീ അണക്കുവാന്‍  ശ്രമിക്കുന്നത്.

എന്നാല്‍  ഹെലികോപ്റ്ററുകള്‍  ഉപയോഗിച്ച് തീ നിയന്ത്രണവിധേയമാക്കുവാന്‍ കഴിയുന്നില്ലെന്നും ന്യൂസ് ഏജന്‍സിയുടെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു. പരുക്കന്‍ പര്‍വതപ്രദേശങ്ങളില്‍ ജലസ്രോതസ്സുകളുടെ അഭാവവും, വെള്ളം അവിടെ എത്തിക്കുവാനുള്ള തടസ്സങ്ങളുമാണ് അഗ്നിശമന സേനാംഗങ്ങള്‍ക്ക് തീ അണക്കുവാനുള്ള പ്രതിബദ്ധമെന്ന് ഒമാന്‍ ന്യൂസ് ഏജന്‍സി ഓണ്‍ലൈനിലൂടെ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

click me!