ശ്വാസകോശ അര്‍ബുദത്തോട് പൊരുതുന്ന യുവതിയെ സഹായിക്കാന്‍ അല്‍ ജലീല ഫൗണ്ടേഷനും മഹ്‌സൂസും കൈകോര്‍ത്തു

By Web TeamFirst Published Jul 26, 2022, 4:50 PM IST
Highlights

മഹ്‌സൂസും അതിന്റെ ദീര്‍ഘകാല സിഎസ്ആര്‍ പങ്കാളിയുമായ അല്‍ ജലീല ഫൗണ്ടേഷനും ശ്വാസകോശ അര്‍ബുദത്തോട് പൊരുതുന്ന ഗ്രേസിന്റെ ചികിത്സയ്ക്കായി അടുത്തിടെ ധാരണയിലെത്തിയിരിക്കുകയാണ്. ഇത് അവരുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയാകുകയാണ്.

ദുബൈ: വെറും രണ്ട് വര്‍ഷത്തിലേറെ കാലയളവ് കൊണ്ട് ഗ്രാന്‍ഡ് പ്രൈസ് വിഭാഗത്തില്‍ എട്ട് മില്യനയര്‍മാരെ സൃഷ്ടിച്ച യുഎഇയിലെ ഏറ്റവും ജനപ്രിയ പ്രതിവാര നറുക്കെപ്പായ മഹ്‌സൂസ്, നിരവധി സമ്മാനങ്ങളിലൂടെ ആളുകളുടെ ജീവിതം മാറ്റിമറിച്ചുകൊണ്ട് മാത്രമല്ല, അതിന്റെ സാമൂഹിക സംഭാവനകളിലൂടെയും മേഖലയില്‍ പ്രശസ്തമാണ്. തങ്ങള്‍ പ്രവര്‍ത്തിക്കുന്ന സമൂഹത്തിന് തിരികെ നല്‍കാനുള്ള പ്രതിബദ്ധത കാത്തുസൂക്ഷിക്കുന്ന മഹ്‌സൂസ്, അതിന്റെ വിപുലമായ എന്‍ജിഒ പാര്‍ട്ണര്‍മാരുടെ നെറ്റ്വര്‍ക്ക് വഴി ആവശ്യക്കാരായ ആളുകളെ സഹായിക്കുകയും ചെയ്യാറുണ്ട്.

മഹ്‌സൂസും അതിന്റെ ദീര്‍ഘകാല സിഎസ്ആര്‍ പങ്കാളിയുമായ അല്‍ ജലീല ഫൗണ്ടേഷനും ശ്വാസകോശ അര്‍ബുദത്തോട് പൊരുതുന്ന ഗ്രേസിന്റെ ചികിത്സയ്ക്കായി അടുത്തിടെ ധാരണയിലെത്തിയിരിക്കുകയാണ്. ഇത് അവരുടെ ജീവിതത്തില്‍ പുതിയ പ്രതീക്ഷയാകുകയാണ്. ഗ്രേസിന്റെ അവസ്ഥയെ കുറിച്ച് മനസ്സിലാക്കിയ മഹ്‌സൂസ്, അല്‍ ജലീല ഫൗണ്ടേഷന്റെ ഗ്രേസ് ചികിത്സാ ധനസമാഹരണത്തിലേക്ക് അവശേഷിക്കുന്ന ഫണ്ട് സംഭാവന ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 

ഫിലിപ്പീന്‍സ് സ്വദേശിയായ ഗ്രേസിന് അര്‍ബുദത്തിന്റെ ബുദ്ധിമുട്ടേറിയ ലക്ഷണങ്ങള്‍ക്ക് അടിയന്തര ചികിത്സ ആവശ്യമായിരുന്നു. അക്കൗണ്ടന്റായ ഗ്രേസ് 2007 മുതല്‍ യുഎഇയില്‍ താമസിച്ചുവരികയാണ്. ആരോഗ്യമുള്ളതും തിരക്കേറിയതുമായ ജീവിതം നയിച്ചു കൊണ്ടിരുന്ന അവര്‍ 2021 മേയ് വരെ കായികമായും സജീവമായിരുന്നു. ശ്വാസംമുട്ടലും ശക്തമായ ചുമയും ആരംഭിച്ചതോടെ നടത്തിയ പരിശോധനയിലാണ് ക്യാന്‍സര്‍ സ്ഥിരീകരിച്ചത്.

അല്‍ ജലീല ഫൗണ്ടേഷന്‍ സംഘടിപ്പിക്കുകയും ഏകോപിപ്പിക്കുകയും ചെയ്ത, ഗ്രേസിനായുള്ള ധനസമാഹരണ ക്യാമ്പയിനും മഹ്‌സൂസിന്റെ ഉദാരമായ സംഭാവനയും മൂലം ഗ്രേസിന് അവരുടെ ക്യാന്‍സര്‍ ഭേദമാക്കാനുള്ള ഇമ്മ്യൂണോ തെറാപ്പിക്ക് വിധേയയാകാനായി.

'ആളുകളുടെ ജീവിതത്തില്‍ നല്ല മാറ്റങ്ങള്‍ വരുത്തുകയാണ് മഹ്‌സൂസിലൂടെ ഞങ്ങളുടെ ലക്ഷ്യം. ആളുകളുടെ ജീവിതം മാറ്റമറിക്കാനും അവരുടെ മുഖത്ത് പ്രതീക്ഷ നിറയ്ക്കാനും സാധിക്കുകയെന്നത് വിവരിക്കാനാകാത്ത സന്തോഷമാണ്. ഗ്രേസിന്റെ കാര്യം അറിഞ്ഞപ്പോള്‍ തന്നെ ഞങ്ങള്‍ക്ക് എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു, അമ്മയായ ഈ യുവതിയുടെ ആരോഗ്യനില അവരുടെ മകളുടെ ജീവിതത്തെയും ബാധിക്കും. ഇത് ഒരു ഗൗരവകരമായ രോഗമായതിനാല്‍ തന്നെ അവര്‍ക്ക് ചികിത്സ നല്‍കാനാകുന്നതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്, അവര്‍ പൂര്‍ണമായും സുഖംപ്രാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു'- മഹ്‌സൂസിന്റെ മാനേജിങ് ഓപ്പറേറ്റായ ഈവിങ്‌സ് എല്‍എല്‍സിയുടെ സിഇഒ ഫരീദ് സാംജി പറഞ്ഞു.

'ലോകത്ത് എല്ലാ വര്‍ഷവും ക്യാന്‍സര്‍ കേസുകളുടെ എണ്ണം വര്‍ധിക്കുകയാണ്, നിലവാരമുള്ള ചികിത്സ നേടാന്‍ കഴിയാത്ത രോഗികളെ അല്‍ ജലീല ഫൗണ്ടേഷന്‍ സഹായിക്കുന്നുണ്ട്. ഞങ്ങളുടെ പാര്‍ട്ണര്‍മാരുടെയും ഈവിങ്‌സിനെ പോലുള്ള ദാതാക്കളുടെയും പിന്തുണയോടെ, യുഎഇയില്‍ ഈ രോഗത്തോട് പൊരുതുന്ന നൂറുകണക്കിന് രോഗികളുടെ ജീവന്‍ രക്ഷാ ചികിത്സകള്‍ക്ക് പണം നല്‍കാന്‍ എല്ലാ വര്‍ഷവും ഞങ്ങള്‍ക്ക് സാധിക്കുന്നുണ്ട്. ഗ്രേസിനെപ്പോലുള്ളവര്‍ക്ക് രണ്ടാമതൊരു അവസരം നല്‍കാന്‍ കഴിയുന്ന ഈ സാമൂഹിക ഐക്യത്തിനും കരുതലിനും നന്ദി. സാമ്പത്തിക, മെഡിക്കല്‍ സഹായത്തിന് പുറമെ മാനസിക പിന്തുണയും രോഗമുക്തിയിലേക്കുള്ള യാത്രയില്‍ പ്രധാനമാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. മജ്‌ലിസ് അല്‍ അമല്‍ കമ്മ്യൂണിറ്റിയിലൂടെ, അല്‍ ജലീല ഫൗണ്ടേഷന്‍ ക്യാന്‍സര്‍ ബാധിതരായ സ്ത്രീകള്‍ക്ക് മാനസിക പിന്തുണയും നല്‍കുന്നു. ക്യാന്‍സര്‍ രോഗികളുടെ ജീവിതങ്ങളില്‍ മാറ്റങ്ങള്‍ വരുത്താന്‍ നമുക്ക് എല്ലാവര്‍ക്കും നമ്മളാല്‍ കഴിയുന്നത് ചെയ്യാനാകുമെന്ന് ഗ്രേസിന്റെ കഥ തെളിയിക്കുകയാണ്'- അല്‍ ജലീല ഫൗണ്ടേഷന്‍ സിഇഒ ഡോ. അബ്ദുല്‍കരീം സുല്‍ത്താന്‍ അല്‍ ഒലാമ പറഞ്ഞു. 

നിരവധി സമാന കേസുകളില്‍ മഹ്‌സൂസ്, അല്‍ ജലീല ഫൗണ്ടേഷന്റെ സിഎസ്ആര്‍ പാര്‍ട്ണര്‍ ആകുകയും, ചികിത്സാ ചെലവ് വഹിക്കാന്‍ കഴിയാത്ത ഗുരുതര രോഗങ്ങളുള്ളവരുടെ ചികിത്സ ഒരുമിച്ച് സ്‌പോണ്‍സര്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. 

യുഇഎയിലെ പ്രമുഖ പ്രതിവാര നറുക്കെടുപ്പായ മഹ്‌സൂസ്, 240,000,000 ദിര്‍ഹത്തിലേറെ സമ്മാനമായി നല്‍കിയിട്ടുണ്ട്, സാമൂഹിക സംഭാവനകളിലൂടെ ആളുകളുടെ ജീവിതം മാറ്റിമറിക്കുന്നതില്‍ പ്രതിജ്ഞാബദ്ധരുമാണ്. ഉപഭോക്താക്കള്‍ വാങ്ങുന്ന ഓരോ ബോട്ടില്‍ഡ് വാട്ടറും മഹ്‌സൂസ്, തങ്ങളുടെ കമ്മ്യൂണിറ്റി പാര്‍ട്ണര്‍മാര്‍ വഴി ആവശ്യക്കാരിലേക്ക് എത്തിക്കുകയും ചെയ്യുന്നു.
 

click me!