
മസ്‌കറ്റ്: 'അല്‍-നസീം പാര്‍ക്ക്' (Al-Naseem Public Park)പൊതു ജനങ്ങള്‍ക്കായി തുറക്കുന്നുവെന്ന് മസ്‌കറ്റ് നഗരസഭ(Muscat Municipality) . നാളെ (2021 നവംബര്‍ 5) വെള്ളിയാഴ്ച മുതല്‍, അടച്ചിട്ടിരുന്ന 'അല്‍-നസീം പാര്‍ക്ക്' സന്ദര്‍ശകര്‍ക്കായി വീണ്ടും തുറക്കുമെന്ന് മസ്‌കറ്റ് നഗരസഭാ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. രാവിലെ എട്ട് മണി മുതല്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കും.
എന്നാല്‍ 'കല്‍ബോ പാര്‍ക്ക്', 'അല്‍ ഗുബ്ര ലേക്ക് പാര്‍ക്ക്' എന്നീ രണ്ടു പാര്‍ക്കുകളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിച്ചു വരുന്നതിനാല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പൊതുജനങ്ങള്‍ക്കു ഇവിടെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ലെന്നും നഗരസഭയുടെ അറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒമാന്റെ പതിനഞ്ചാമത് ദേശിയ ദിനാഘോഷത്തിനോടനുബന്ധിച്ചു 1985 ലാണ് 'അല്‍-നസീം പാര്‍ക്ക്' ഉദ്ഖാടനം ചെയ്യപ്പെട്ടത്. 75,000 സ്‌ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണമുള്ള 'അല്‍-നസീം പാര്‍ക്ക്' മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്തവാളത്തില്‍ നിന്നും മുപ്പത് കിലോമീറ്റര്‍ മാത്രം അകലെയാണ് സ്ഥിതി ചെയ്യുന്നത്.
ഒമാനില്‍ വ്യവസായ കേന്ദ്രത്തിലെ വെയര്‍ഹൗസില്‍ തീപിടിത്തം
ഒമാനില്‍ പുതിയതായി റിപ്പോര്‍ട്ട് ചെയ്തത് 11 കൊവിഡ് കേസുകള്‍ മാത്രം
മസ്‌കത്ത്: ഒമാനില്‍ (Oman) ഇന്ന്(നവംബര്‍ 4) പുതിയതായി 11 പേര്‍ക്ക് കൂടി കൊവിഡ് (covid 19)വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 29 പേര്‍ രോഗമുക്തരായി.
കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മരണങ്ങളൊന്നും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. രാജ്യത്ത് ഇതുവരെ 3,04,329 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 2,99,699 പേരും ഇതിനോടകം രോഗമുക്തരായി. 4,112 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. നിലവില്‍ 518 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. നിലവില്‍ 98.5 ശതമാനമാണ് ഒമാനിലെ കൊവിഡ് രോഗമുക്തി നിരക്ക്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ആരെയും കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ പ്രവേശിപ്പിച്ചിട്ടില്ല. ആകെ ആറ് പേരാണ് നിലവില്‍ കൊവിഡ് ബാധിച്ച് ആശുപത്രികളില്‍ ചികിത്സയില്‍ തുടരുന്നത്. ഇവരില്‍ മൂന്ന് പേരുടെ നില ഗുരുതരമാണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam