
ദോഹ: സുഹൈലിലെ അവസാന നക്ഷത്രമായ അൽ സർഫ ഉദിച്ചദോടെ ഖത്തറിൽ ചൂട് കുറയുന്നു. ഒക്ടോബർ 3 ശനിയാഴ്ച രാത്രി അൽ സർഫ ഉദിക്കുമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (ക്യുഎംഡി) നേരെത്തെ അറിയിച്ചിരുന്നു. രാജ്യത്തെ ചൂട് കുറയുന്നതിന്റെ സൂചനയായാണ് ഈ നക്ഷത്രത്തിന്‍റെ ഉദയത്തെ കണക്കാക്കുന്നത്.
13 ദിവസം വരെ നക്ഷത്രം നീണ്ടുനിൽക്കും. ചൂട് കുറഞ്ഞു വരുന്ന സമയത്ത് പ്രത്യക്ഷപ്പെടുന്നതിനാലാണ് അൽ സർഫ എന്ന പേര് വന്നത്. ഈ കാലയളവിൽ ഈർപ്പം കുറയുകയും പകൽ സമയങ്ങളിൽ ആകാശം മേഘാവൃതമാവുകയും ചെയ്യും. പകൽ സമയത്തെ ചൂട് കുറയുകയും രാത്രിയിൽ കാലാവസ്ഥ കൂടുതൽ മിതമാവുകയും നേരിയ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഈ കാലയളവിൽ പകൽ സമയത്തിന്റെ ദൈർഘ്യവും കുറഞ്ഞുവരും.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ