നടക്കാനിറങ്ങിയപ്പോൾ ആക്രമണം, സുഹൃത്തിനെ രക്ഷിക്കുന്നതിനിടെ കുത്തേറ്റ് മരിച്ചു, ഇന്ത്യൻ വംശജയ്ക്ക് മരണാനന്തര ബഹുമതിയായി ജോർജ് മെഡൽ

Published : Oct 07, 2025, 12:37 PM IST
Grace O'Malley-Kumar

Synopsis

ആക്രമണത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജക്കാണ് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള ജോര്‍ജ് മെഡൽ ലഭിച്ചത്. ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരമാണ് ജോർജ് മെഡൽ.

ലണ്ടൻ: ബ്രിട്ടനിലെ നോട്ടിങ്ഹാമില്‍ ആക്രമണത്തില്‍ നിന്ന് സുഹൃത്തിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ട ഇന്ത്യന്‍ വംശജയായ ഗ്രേസ് ഓ'മാലി കുമാറിന് മരണാനന്തര ബഹുമതിയായി ധീരതയ്ക്കുള്ള ജോര്‍ജ് മെഡൽ. 2023 ജൂൺ 13നാണ് ഗ്രേസ് കൊല്ലപ്പെടാനിടയായ സംഭവം ഉണ്ടായത്. 

പാരാനോയിഡ് സ്കിസോഫ്രീനിയ ബാധിച്ച വാൽഡോ കലോക്കെയ്ൻ എന്നയാൾ നടത്തിയ ആക്രമണത്തിൽ കുത്തേറ്റ ഗ്രേസ്, ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ബർണബി വെബ്ബറിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കൊല്ലപ്പെട്ടത്. ഇരുവർക്കും 19 വയസ്സായിരുന്നു. വാർഷിക പരീക്ഷയ്ക്കു ശേഷം ഗ്രേസും കൂട്ടുകാരൻ ബർണാബിയും രാത്രി നടക്കാനിറങ്ങിയപ്പോഴാണ് ആക്രമണം ഉണ്ടായത്. മാനസിക പ്രശ്നങ്ങളുള്ള കൊലയാളി ചികിത്സയിലാണ്.

ബ്രിട്ടനിലെ രണ്ടാമത്തെ വലിയ ധീരതാപുരസ്കാരമാണ് ജോർജ് മെഡൽ. സിവിലിയൻ ധീരതയ്ക്കുള്ള അവാർഡ് ലഭിച്ച 20 പേരിൽ ഒരാളും, മരണാനന്തര ബഹുമതി ലഭിച്ച നാലുപേരിൽ ഒരാളുമാണ് ഗ്രേസ്. ബ്രിട്ടനിൽ ഡോക്ടർമാരായ സഞ്ജയ് കുമാറിന്റെയും സിനീദ് ഓ മാലിയുടെയും മകളാണ് ഗ്രേസ്. ഐറിഷ് വംശജയാണ് സിനീദ്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ്: ഇന്ത്യൻ പ്രവാസിക്ക് 20 മില്യൺ ദിർഹം, സമ്മാനത്തുക സുഹൃത്തിനൊപ്പം പങ്കിടും
വീട്ടുജോലിക്കാരിയെ വടി കൊണ്ട് ക്രൂരമായി മർദ്ദിച്ചു, ഗുരുതരമായ പരിക്കേറ്റെങ്കിലും ആശുപത്രിയിലെത്തിച്ചില്ല; യുവതിക്ക് 15 വർഷം കഠിനതടവ്