
ദുബായ്: ദുബായിലെ പുതിയ ഇന്ത്യന്‍ കോണ്‍സുല്‍ ജനറലായി അമന്‍ പുരി ചുമതലയേല്‍ക്കും. നിലവില്‍ യു.കെയിലെ ബിര്‍മിങ്ഹാമിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെ ചുമതലയിലുള്ള അദ്ദേഹം ഈ മാസം പകുതിയോടെ ദുബായിലെത്തി സ്ഥാനമേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2017 ഏപ്രില്‍ മുതല്‍ ദുബായിലെ കോണ്‍സുല്‍ ജനറലായി പ്രവര്‍ത്തിക്കുന്ന വിപുല്‍ ജൂലെ ഏഴിന് സ്ഥാനമൊഴിഞ്ഞ് ദില്ലിയിലേക്ക് തിരിച്ചുപോകും.
44കാരനായ അമന്‍ പുരി 2003ലാണ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസില്‍ പ്രവേശിച്ചത്. യൂറോപ്യന്‍ യൂണിയന്‍, ബെല്‍ജിയം ലക്സംബര്‍ഗ് എന്നിവിടങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2010 മുതല്‍ 2013 വരെ ഡെപ്യൂട്ടി ചീഫ് ഓഫ് പ്രോട്ടോക്കോള്‍ പദവി വഹിച്ചു. 2013 മുതല്‍ 2016 വരെ ന്യൂ ഡല്‍ഹി റീജ്യണല്‍ പാസ്‍പോര്‍ട്ട് ഓഫീസറായിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam