കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

Published : Jul 01, 2020, 12:44 PM IST
കൊവിഡ് ബാധിച്ച് രണ്ട് പ്രവാസി മലയാളികള്‍ കൂടി മരിച്ചു

Synopsis

ജുബൈൽ ടി.ഡബ്ല്യു.സി എന്ന കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. 26 വർഷമായി സൗദിയിലുള്ള മുഹമ്മദ് റഊഫ് ദമ്മാം സഫ്വയിലെ ഒരു പെട്രോൾ പമ്പിലാണ് ജോലിചെയ്തിരുന്നത്. 

റിയാദ്: കൊവിഡ് ബാധിച്ച് കൊല്ലം, ആലപ്പുഴ സ്വദേശികൾ സൗദി അറേബ്യയിൽ മരിച്ചു. കൊല്ലം കരുനാഗപ്പള്ളി ശ്രീവർദ്ധനം അയനുവേലി കുളങ്ങര തെക്ക് സ്വദേശി മാലേത്ത് കിഴക്കേതിൽ വീട്ടിൽ സുരേന്ദ്രൻ (55) ജുബൈലിലും ആലപ്പുഴ പാനൂർ സ്വദേശി കുന്നച്ചൻ പറമ്പിൽ മുഹമ്മദ് റഊഫ് (57) ദമ്മാമിലും മരിച്ചു. 

ജുബൈൽ ടി.ഡബ്ല്യു.സി എന്ന കമ്പനിയിൽ ഇലക്ട്രിക്കൽ ഫോർമാനായി ജോലി ചെയ്യുന്ന സുരേന്ദ്രൻ 10 ദിവസം മുമ്പാണ് പനി ബാധിച്ച് ജുബൈൽ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. അവിടെ നിന്ന് പരിശോധനക്ക് ശേഷം മരുന്ന് നൽകി താമസസ്ഥലത്ത് ക്വറന്റീനിൽ കഴിയാൻ നിർദേശിച്ചിച്ച് അയക്കുകയായിരുന്നു. തുടർന്ന് സാമൂഹിക പ്രവർത്തകൻ അഷറഫ് മൂവാറ്റുപുഴയുടെ നേതൃത്വത്തിൽ ജുബൈൽ ക്രൈസിസ് മാനേജ്‌മെൻറ് ഒരുക്കിയ ക്വറൻറീൻ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇവിടെനിന്നും പിന്നീട് അദ്ദേഹത്തെ മറ്റൊരു സ്ഥലത്തേക്കും മാറ്റിപാർപ്പിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ താമസസ്ഥലത്ത് മരിച്ചു. ഭാര്യ: ഉഷ. മക്കൾ: സന്ദീപ് (അൽഅഹ്സ), സനൂപ്. 

26 വർഷമായി സൗദിയിലുള്ള മുഹമ്മദ് റഊഫ് ദമ്മാം സഫ്വയിലെ ഒരു പെട്രോൾ പമ്പിലാണ് ജോലിചെയ്തിരുന്നത്. പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിയ റഊഫിനെ കോവിഡ് ചികിത്സക്ക് നിർദേശിക്കുകയായിരുന്നു. തുടർന്ന് ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചിരുന്ന ഇദ്ദേഹം സുഖം പ്രാപിക്കുന്നു എന്ന വിവരമാണ് ആദ്യം ലഭിച്ചത്. എന്നാൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിച്ച് മരണമടയുകയുമായിരുന്നു. ഭാര്യ: ബൻസീറ ബീഗം. മക്കൾ: ആമിന (15), സഫിയ (12), ആയിഷ (8). 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഖത്തറിലൊരുങ്ങുന്നത് നേപ്പാളിലെ കാലാവസ്ഥ, 'രുദ്ര കാളിയും ഖഗേന്ദ്ര പ്രസാദും' ഇനി അൽ ഖോർ പാർക്കിൽ
സൗദിയിലുമുണ്ടൊരു 'ഊട്ടി', വർഷം മുഴുവൻ സുഖകരമായ കാലാവസ്ഥയുള്ള അബഹ