എണ്ണ വിപണി വളരെ ശക്തമായ നിലയിൽ, അമേരിക്കൻ താരിഫ് വർധനവ് കാര്യമായി ബാധിക്കില്ലെന്ന് സൗദി അരാംകോ സിഇഒ

Published : Aug 06, 2025, 05:00 PM IST
saudi aramco ceo

Synopsis

ഈ വർഷം രണ്ടാം പകുതിയിൽ ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം വർധിക്കുമെന്നും പ്രതിദിന ആവശ്യം 11 ലക്ഷം ബാരൽ മുതൽ 13 ലക്ഷം ബാരൽ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അമീൻ നാസർ വ്യക്തമാക്കി.

റിയാദ്: എണ്ണ വിപണി നിലവിൽ വളരെ ശക്തമായ നിലയിലാണെന്ന് ദേശീയ പെട്രോളിയം കമ്പനിയായ സൗദി അരാംകോയുടെ സി.ഇ.ഒ അമീൻ നാസർ പറഞ്ഞു. വിപണിയുടെ അടിസ്ഥാനകാര്യങ്ങളും ശക്തമാണ്. ഈ വർഷം രണ്ടാം പകുതിയിൽ ആഗോളതലത്തിൽ എണ്ണയുടെ ആവശ്യം വർധിക്കുമെന്നും പ്രതിദിന ആവശ്യം 11 ലക്ഷം ബാരൽ മുതൽ 13 ലക്ഷം ബാരൽ വരെ ഉയരുമെന്ന് പ്രതീക്ഷിക്കുന്നതായും അമീൻ നാസർ വ്യക്തമാക്കി.

ഇതോടെ ഈ വർഷത്തെ മൊത്തം എണ്ണ ആവശ്യകത പ്രതിദിനം 10.58 കോടി ബാരലായി ഉയരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആഗോള എണ്ണ ശേഖരണ നിലവാരം അഞ്ച് വർഷത്തെ ശരാശരിയേക്കാൾ താഴെയാണ്. എണ്ണ ആവശ്യകതയിൽ യു.എസ് നികുതികൾ പരിമിതമായ സ്വാധീനം മാത്രമേ ചെലുത്തുന്നുള്ളൂവെന്നും അമീൻ നാസർ അഭിപ്രായപ്പെട്ടു.

കൊറിയയിലും ജപ്പാനിലും നീല അമോണിയ സംബന്ധിച്ച ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയുൾപ്പെടെ നിരവധി ഇടപാടുകൾ അരാംകോയ്ക്ക് പരിഗണനയിലുണ്ട്. ദീർഘകാലാടിസ്ഥാനത്തിൽ പ്രതിവർഷം രണ്ട് കോടി ടൺ എൽ.എൻ.ജി ഉൽപാദന ശേഷി കൈവരിക്കാനാണ് ആരാംകോ ലക്ഷ്യമിടുന്നതെന്നും അമീൻ നാസർ പറഞ്ഞു. കൃത്രിമബുദ്ധിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പുതിയ ഊർജസ്രോതസ്സുകൾ, ഡിജിറ്റൽ നവീകരണം തുടങ്ങിയ വിവിധ സംരംഭങ്ങളിൽ ഞങ്ങൾ നിക്ഷേപം തുടരുന്നു. ദീർഘകാല വിജയത്തിനായി വൈവിധ്യമാർന്ന ബിസിനസ് സ്കോപ്പ്, കുറഞ്ഞ ചെലവുകൾ, സാങ്കേതിക പുരോഗതി എന്നിവ പ്രയോജനപ്പെടുത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യമെന്നും അമീൻ നാസർ പറഞ്ഞു.

 

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ

Read more Articles on
click me!

Recommended Stories

കൃത്യമായ ആസൂത്രണം; വാട്ട്‌സാപ്പ് വഴി ഫോട്ടോ അയയ്ക്കും, കണ്ടാൽ ഒറിജിനൽ ബ്രാൻഡഡ് ഹാൻഡ് ബാഗുകൾ, കയ്യിലെത്തുക വ്യാജൻ, പ്രതി പിടിയിൽ
കുവൈത്ത് പൗരനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തിയ കേസ്; പ്രതി കസ്റ്റഡിയിൽ, പബ്ലിക് പ്രോസിക്യൂഷൻ അന്വേഷണം