സൗദി ജയിലുകളിലുള്ള തടവുകാർക്ക് പൊതുമാപ്പ്, മോചനത്തിനുള്ള നടപടികൾ ആരംഭിച്ച് ആഭ്യന്തര മന്ത്രാലയം

Published : Feb 24, 2026, 03:09 PM IST
king salman

Synopsis

സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ്. മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. സൽമാൻ രാജാവിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി. 

റിയാദ്: സൗദി അറേബ്യയിലെ വിവിധ ജയിലുകളിൽ കഴിയുന്ന പൊതുവായ കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട തടവുകാരെ മോചിപ്പിക്കുന്നതിനുള്ള നടപടികൾ ആഭ്യന്തര മന്ത്രാലയം ആരംഭിച്ചു. ഭരണാധികാരി സൽമാൻ രാജാവിന്‍റെ പ്രത്യേക നിർദേശപ്രകാരമാണ് ഈ നടപടി.

മാപ്പ് അനുവദിക്കപ്പെട്ട തടവുകാരുടെ മോചനം എത്രയും വേഗത്തിലാക്കാനും അവർക്ക് കുടുംബത്തോടൊപ്പം ചേരാനുള്ള സൗകര്യമൊരുക്കാനും മന്ത്രാലയം നിർദ്ദേശം നൽകി. സൽമാൻ രാജാവിന്‍റെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാന്‍റെയും പ്രത്യേക താൽപ്പര്യ പ്രകാരമാണ് ഈ മാനുഷിക നടപടി. തടവുകാരോടും അവരുടെ കുടുംബങ്ങളോടും ഭരണകൂടം കാണിക്കുന്ന ഈ വലിയ കാരുണ്യത്തിന് ആഭ്യന്തര മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ സഊദ് ബിൻ നായിഫ് നന്ദി അറിയിച്ചു. 

ശിക്ഷിക്കപ്പെട്ടവരെ സമൂഹത്തിെൻറ മുഖ്യധാരയിലേക്ക് തിരികെ കൊണ്ടുവരാനും അവരെ മികച്ച പൗരന്മാരായി മാറ്റാനുമാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്. രാജകീയ ഉത്തരവ് നടപ്പാക്കുന്നതിനായി ബന്ധപ്പെട്ട എല്ലാ വകുപ്പുകൾക്കും ആഭ്യന്തര മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. ഈ നടപടി ഗുണഭോക്താക്കളിലും അവരുടെ കുടുംബങ്ങളിലും വലിയ സന്തോഷമുണ്ടാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് - 100,000 ദിർഹം പങ്കിട്ട് യു.എ.ഇ, കുവൈത്ത് പ്രവാസികൾ
ഖത്തർ എയർവേയ്‌സ് യാത്രക്കാർക്ക് ആശ്വാസം; അധിക ചിലവില്ലാതെ യാത്ര പുനഃക്രമീകരിക്കാം, സമയപരിധി ഒക്ടോബർ 31 വരെ