
ദോഹ: വിസ നിയമങ്ങൾ ലംഘിച്ച് അനധികൃതമായി താമസിക്കുന്നവർക്ക് രാജ്യം വിടുന്നതിന് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ച ഗ്രേസ് പിരീഡ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം. മൂന്ന് മാസത്തെ പൊതുമാപ്പ് കാലയളവ് ഈ മാസം ഒമ്പതിന് അവസാനിക്കും. മതിയായ താമസരേഖകളില്ലാതെ വിസ നിയമങ്ങള്‍ ലംഘിച്ച് അനധികൃതമായി ഖത്തറിൽ താമസിക്കുന്നവര്‍ക്ക് പിഴയോ ശിക്ഷയോ ഇല്ലാതെ തങ്ങളുടെ രാജ്യങ്ങളിലേക്ക് മടങ്ങാൻ അവസരം ഒരുക്കുന്നതാണ് പൊതുമാപ്പ്. ഫെബ്രുവരി ഒമ്പതിന് നിലവിൽവന്ന മൂന്നുമാസത്തെ പൊതുമാപ്പ് കാലയളവ് (ഗ്രേസ് പിരീഡ്) ഇതിനകം ഉപയോഗപ്പെടുത്തിയത് ആയിരങ്ങളാണ്. തൊഴില്‍ തട്ടിപ്പില്‍ കുടുങ്ങിയവര്‍ ഉള്‍പ്പെടെ നിരവധി പേര് ഈ ആനുകൂല്യം ഉപയോഗപ്പെടുത്തിയിരുന്നു.
ഹമദ് വിമാനത്താവളത്തില്‍ നേരിട്ടെത്തിയോ സല്‍വ റോഡിലെ സെര്‍ച്ച് ആന്റ് ഫോളോഅപ്പ് വിഭാഗത്തിന്റെ ഓഫീസിലെത്തിയോ പൊതുമാപ്പ് പ്രയോജനപ്പെടുത്താം. ഉച്ചയ്ക്ക് ഒരു മണി മുതല്‍ രാത്രി ഒമ്പത് വരെയാണ് സെർച്ച് ആൻഡ് ഫോളോഅപ് വിഭാഗം ഓഫീസിന്റെ പ്രവർത്തന സമയം.
വിസാ കാലാവധി കഴിഞ്ഞിട്ടും താമസം തുടരുന്നവർ, സന്ദർശക-കുടുംബ വിസകളിലെത്തി കാലാവധി കഴിഞ്ഞവർ, തൊഴിലുടമയില്‍ നിന്നും ഒളിച്ചോടി രാജ്യത്ത് തുടരുന്നവര്‍ തുടങ്ങി വിവിധ വിസ നിയമങ്ങൾ ലംഘിച്ച പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാനുള്ള അവസരമാണിത്.
Read Also - എമിറേറ്റ്സ് എയർലൈൻസിൽ വമ്പൻ തൊഴിലവസരം, 1,500 പേരെ പുതിയതായി നിയമിക്കും; സന്തോഷ വാർത്ത പങ്കുവെച്ച് കമ്പനി
പാസ്പോർട്ട് ഉൾപ്പെടെയുള്ള രേഖകളുമായി ഹമദ് വിമാനത്താവളത്തിലെത്തിയാൽ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് മടങ്ങാം. അതേസമയം, പൊതുമാപ്പ് ഉപയോഗപ്പെടുത്താൻ ആഗ്രഹിക്കുന്നവർക്ക് മറ്റു നിയമപരമായ ബാധ്യതകളോ തടസ്സങ്ങളോ ഉണ്ടാവാൻ പാടില്ല. സാമ്പത്തിക കേസുകളോ, നിയമനടപടികളോ നേരിടുന്നവര്‍ക്ക് അത് തീര്‍ക്കാതെ രാജ്യം വിടാനാകില്ല.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam, World Pravasi News, Keralites Abroad News, NRI Malayalis News ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ