അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 1,500 പുതിയ ജീവനക്കാരെ നിയമിക്കാനാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് പദ്ധതിയിടുന്നത്. 

ദുബൈ: വന്‍ തൊഴിലവസരങ്ങളുടെ വാതില്‍ തുറന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ്. എമിറേറ്റ്സ് എയര്‍ലൈന്‍സിന് കീഴില്‍ ജോലി ചെയ്യുന്ന പൈലറ്റുമാരുടെ എണ്ണം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് റിക്രൂട്ട്മെന്‍റ് പ്രഖ്യാപിച്ചത്. അടുത്ത രണ്ട് വര്‍ഷത്തിനകം പുതിയതായി 1,500 പൈലറ്റുമാരെ കൂടി നിയമിക്കാനാണ് പദ്ധതിയിടുന്നത്. ഇതില്‍ 2025ല്‍ തന്നെ 550ലേറെ പേരെ പുതിയതായി നിയമിക്കും. 

ലോക പൈലറ്റ് ദിനത്തോട് അനുബന്ധിച്ചാണ് ദുബൈ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന എമിറേറ്റ്സ് എയര്‍ലൈൻ പുതിയ പ്രഖ്യാപനം നടത്തിയത്. എമിറേറ്റ്‌സിന്റെ നാല് പ്രോഗ്രാമുകളിലൊന്നായ ഡയറക്ട് എൻട്രി ക്യാപ്റ്റൻസ്, ആക്സിലറേറ്റഡ് കമാൻഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് ടൈപ്പ് റേറ്റഡ്, ഫസ്റ്റ് ഓഫിസേഴ്‌സ് നോൺ-ടൈപ്പ് റേറ്റഡ് എന്നിവയിൽ പരിചയസമ്പന്നരായ പൈലറ്റുമാരെ നിയമിക്കുന്നതിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. നിലവില്‍ 4,600 പൈലറ്റുമാരാണ് എമിറേറ്റ്സ് എയര്‍ലൈന് കീഴില്‍ പ്രവര്‍ത്തിക്കുന്നത്. ഈ വർഷം എമിറേറ്റ്‌സിന്റെ റിക്രൂട്ട്‌മെന്റ് ടീം ലോകത്തെങ്ങുമുള്ള 40 ലേറെ നഗരങ്ങളിൽ റോഡ്‌ഷോകൾ സംഘടിപ്പിക്കും. 550 ൽ അധികം പൈലറ്റുമാരെ നിയമിക്കുക എന്നതാണ് റോഡ് ഷോയുടെ ലക്ഷ്യം. 2022 ന്റെ തുടക്കം മുതൽ ഇതുവരെ ഏകദേശം 2,000 പുതിയ പൈലറ്റുമാർക്ക് നിയമനം നൽകിയിട്ടുണ്ട്. 

Read Also - ഒമാനിൽ തൊഴിലവസരം, സർക്കാർ മേഖലയിലെ വിവിധ തസ്തികകളിലായി 631 ഒഴിവുകൾ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം