വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു, പ്രവാസി ഇന്ത്യക്കാരന് സൗദിയിൽ ദാരുണാന്ത്യം

Published : May 30, 2025, 10:02 AM IST
 വാഹനം കഴുകുന്നതിനിടെ ഷോക്കേറ്റു, പ്രവാസി ഇന്ത്യക്കാരന് സൗദിയിൽ ദാരുണാന്ത്യം

Synopsis

തമിഴ്നാട്, കൂടല്ലൂർ സ്വദേശി രാജമുരുകൻ പക്കിരിസ്വാമിയാണ് മരിച്ചത്

ജുബൈൽ: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയായ ജുബൈലിൽ വൈദ്യുതാഘാതമേറ്റ് പ്രവാസി ഇന്ത്യക്കാരൻ മരിച്ചു. തമിഴ്നാട്, കൂടല്ലൂർ സ്വദേശി അമ്മൻകോവിൽ സ്ട്രീറ്റിൽ രാജമുരുകൻ പക്കിരിസ്വാമിയാണ് മരിച്ചത്. 40 വയസ്സായിരുന്നു. വാഹനം കഴുകുന്നതിനിടെ വൈദ്യുതാഘാതമേറ്റാണ് മരണം ഉണ്ടായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പിതാവ്: പക്കിരിസ്വാമി, മാതാവ്: മീര. ശകുന്തളാ ദേവിയാണ് ഭാര്യ. മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർ നിയമനടപടികൾ പൂർത്തീകരിച്ച് മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഉംറക്കെത്തിയ മലപ്പുറം സ്വദേശിനി പനി ബാധിച്ച് മദീനയിൽ മരിച്ചു
പരിശോധനയ്ക്കിടെ സംശയകരമായ സാഹചര്യത്തിൽ യുവാവ്, നാല് ബാഗുകളിലായി പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കണ്ടെടുത്തത് ലഹരിമരുന്ന് ശേഖരം