നാട്ടിലേക്ക് മടങ്ങാനിരിക്കെ പ്രവാസി മലയാളി ഖത്തറിൽ മരിച്ചു

Published : Jun 25, 2025, 08:24 AM IST
muhammed alungal

Synopsis

മലപ്പുറം വളാ‍ഞ്ചേരി കാവുപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ ആണ് മരിച്ചത്

ദോഹ: പ്രവാസി മലയാളി ഖത്തറിൽ മരിച്ചു. മലപ്പുറം വളാ‍ഞ്ചേരി കാവുപുറം തൊഴുവന്നൂർ സ്വദേശി മുഹമ്മദ് ആലുങ്ങൽ ആണ് മരിച്ചത്. 61 വയസ്സായിരുന്നു. ഹൃദയ സ്തംഭനം മൂലം വക്രയിലെ താമസസ്ഥലത്ത് വെച്ചാണ് മരണപ്പെട്ടത്. അവധിക്ക് ഈ മാസം 29ന് നാട്ടിലേക്ക് പോകാൻ തയാറെടുക്കുകയായിരുന്നു.

പിതാവ്: ഖാദർ, മാതാവ്: ബിയ്യാത്തുമ്മ. നഫീസയാണ് ഭാര്യ. മക്കൾ: ജാഫർ, ജസീല റഹ്മത്ത് (സൗദി അറേബ്യ), ജാസിർ ഫൈസി (ഖത്തർ), ജാസിം (ഖത്തർ), ഫാത്തിമ നാജിയ. മൃതദേഹം വക്ര ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. തുടർനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് കെഎംസിസി ഖത്തർ അൽ ഇഹ്സാൻ മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ഖത്തറിൽ കടലിൽ മീൻ പിടിക്കാൻ ഇറങ്ങിയ രണ്ടു മലയാളി യുവാക്കൾ മുങ്ങി മരിച്ചു, അപകടം ഇൻലാൻഡ് സീയിൽ
പ്രവാസികൾക്ക് തിരിച്ചടിയായി പുതിയ തീരുമാനം, മാർക്കറ്റിങ്, സെയിൽസ് മേഖലകളിൽ സ്വദേശിവൽക്കരണം ഉയർത്തി, 60 ശതമാനമാക്കി