
അബൂദാബി: യു എ ഇ ലോട്ടറിയുടെ 100 ദശലക്ഷം ദിര്‍ഹത്തിന്റെ (ഏകദേശം 239 കോടി രൂപ) ഗ്രാന്‍ഡ് പ്രൈസ് ഇന്ത്യക്കാരന്. ദീര്‍ഘകാലമായി അബൂദാബിയില്‍ താമസിക്കുന്ന അനില്‍കുമാര്‍ ബൊല്ലയെന്ന 29-കാരനാണ് ചരിത്രം കുറിച്ച് യു എ ഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് നേടിയത്.
ദുബൈ ലോട്ടറിയുടെ തുടക്കാലം മുതല്‍ നറുക്കെടുപ്പില്‍ പങ്കെടുത്തിരുന്ന താന്‍ ഈ വിവരമറിഞ്ഞപ്പോള്‍ അക്കാര്യം വിശ്വസിക്കാന്‍ ഏറെ സമയമെടുത്തതായി അനില്‍കുമാര്‍ പറഞ്ഞു. ഒരു സൂപ്പര്‍ കാര്‍ വാങ്ങാനും ഒരു മാസം ഒരു സെവന്‍സ്റ്റാര്‍ ഹോട്ടലില്‍ താമസിക്കാനുമാണ് താനാദ്യം ആഗ്രഹിക്കുന്നതെന്നും അതിനുശേഷം എങ്ങനെ ഈ തുക വിനിയോഗിക്കുമെന്ന കാര്യം ആലോചിക്കുമെന്നും അനില്‍കുമാര്‍ പറഞ്ഞു.
ഇതോടൊപ്പം, മറ്റൊരു നറുക്കെടുപ്പില്‍ മറ്റ് 10 പേര്‍ക്ക് ഒരു ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചതായി ദുബൈ ലോട്ടറി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. നവംബര്‍ ഒന്നിനാണ് അടുത്ത നറുക്കെടുപ്പ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam