അജ്ഞാതന്‍റെ കാരുണ്യം, ഇത്തവണ ജയിൽ മോചിതരാകുന്നത് 49 തടവുകാര്‍

Published : Mar 10, 2025, 03:31 PM IST
അജ്ഞാതന്‍റെ കാരുണ്യം, ഇത്തവണ ജയിൽ മോചിതരാകുന്നത്  49 തടവുകാര്‍

Synopsis

പേര് വെളിപ്പെടുത്താത്ത സ്വദേശിയുടെ കാരുണ്യത്തില്‍ ഇത്തവണ 49 തടവുകാര്‍ക്കാണ് മോചനം ലഭിക്കുക.

മസ്കറ്റ്: ഇത്തവണയും പതിവ് തെറ്റിച്ചില്ല. പേരു വിവരങ്ങൾ വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത അജ്ഞാതനായ ഒമാനി പൗരന്‍റെ കാരണ്യത്തില്‍ നിരവധി പേർക്ക് ജയിൽ മോചനം സാധ്യമായി. തുടര്‍ച്ചയായി ഒമ്പതാം വര്‍ഷമാണ് ദാഹിറ ഗവര്‍ണറേറ്റിൽ നിന്നുള്ള ഒമാന്‍ സ്വദേശി തടവില്‍ കഴിയുന്നവരുടെ പിഴത്തുക അടച്ചു തീര്‍ത്ത് ഇവരുടെ മോചനത്തിന് വഴിയൊരുക്കുന്നത്.

ഇത്തവണം 49 തടവുകാര്‍ക്കാണ് മോചനം ലഭിക്കുക. പിഴത്തുക അടയ്കകാൻ പണമില്ലാതെ ചെറിയ കുറ്റകൃത്യങ്ങൾക്ക് ജയില്‍ ശിക്ഷ അനുഭവിക്കുന്നവര്‍ക്ക് ഒമാൻ ലോയേഴ്സ് അസോസിയേഷന്‍  മോചനം സാധ്യമാക്കുന്ന ഫാക് കുർബ പദ്ധതിയുമായി സഹകരിച്ചാണ് പേരു വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഒമാന്‍ പൗരനും ഈ കാരുണ്യ പ്രവൃത്തിയുടെ ഭാഗമായത്. 

Read Also -  ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്ക് പോകുമ്പോൾ അപകടം, വാഹനം ഇടിച്ച് സൈക്കിൾ യാത്രികനായ പ്രവാസി മലയാളി മരിച്ചു

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

ബിഗ് ടിക്കറ്റ് 2025-ൽ നൽകിയത് 299 മില്യൺ ദിർഹത്തിന്റെ സമ്മാനങ്ങൾ
സാങ്കേതിക മേഖലയിൽ കുവൈത്തുമായി കൈകോർക്കാൻ ഇന്ത്യ; നിർമ്മിത ബുദ്ധിയിൽ ആഗോള ഹബ്ബായി മാറുമെന്ന് ഇന്ത്യൻ അംബാസഡർ