അഞ്ചുവർഷം കാരാഗൃഹത്തിൽ, കേസിൽപ്പെട്ട മലയാളിയുടെ കടങ്ങൾ തീർത്ത് അജ്ഞാതരായ സൗദി പൗരന്മാർ, ഒടുവിൽ നാടണഞ്ഞു

Published : Feb 21, 2026, 02:21 PM IST
jail

Synopsis

സാമ്പത്തിക ഇടപാട് കേസിൽപ്പെട്ട മലയാളിയുടെ കടങ്ങൾ തീർത്ത് അജ്ഞാതരായ സൗദി പൗരന്മാർ. ഒടുവിൽ ഇദ്ദേഹം നാടണഞ്ഞു. സാമൂഹിക പ്രവർത്തകരുടെയും ഇന്ത്യൻ എംബസിയുടെയും ഇടപെടലും സൗദി പൗരന്മാരുടെ കാരുണ്യവും കടം വീട്ടാൻ സഹായിച്ചതോടെയാണ് നാട്ടിലേക്ക് മടങ്ങാനായത്.

റിയാദ്: സാമ്പത്തിക ഇടപാട് കേസിൽ അഞ്ചുവർഷമായി സൗദിയിൽ ജയിലിലായിരുന്ന പാലക്കാട് സ്വദേശി സജീന്ദ്രൻ മോചിതനായി നാട്ടിലെത്തി. 10 വർഷത്തെ പ്രവാസത്തിന് ശേഷം നാടുകടത്തൽ കേന്ദ്രം വഴി നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് പഴയൊരു സാമ്പത്തിക കേസിനെത്തുടർന്ന് സജീന്ദ്രൻ ജയിലിലാകുന്നത്.

സാമൂഹിക പ്രവർത്തകൻ സിദ്ധിഖ് തുവ്വൂർ പൊലീസ് സ്റ്റേഷനിലും പരാതിക്കാരുമായും നടത്തിയ നിരന്തര ഇടപെടലുകളാണ് ഒടുവിൽ സജീന്ദ്രെൻറ മോചനത്തിന് വഴിയൊരുക്കിയത്. ഇന്ത്യൻ എംബസിയിൽ നിന്ന് കേസിൽ ഇടപെടാൻ അനുമതി ലഭിച്ചതോടെ സിദ്ധിഖ് തുവ്വൂർ സജീന്ദ്രനെ ജയിലിൽ സന്ദർശിച്ച് വിവരങ്ങൾ ശേഖരിച്ചു. നാലുപേർക്കായി 1,12,750 സൗദി റിയാൽ (ഏകദേശം 27 ലക്ഷം രൂപ) സജീന്ദ്രൻ നൽകാനുണ്ടായിരുന്നു. ഇതിൽ 8,000 റിയാൽ നേരത്തെ അടച്ചിരുന്നു. പരാതിക്കാരുമായി ചർച്ച നടത്തിയെങ്കിലും പണം ലഭിക്കാതെ കേസ് പിൻവലിക്കാൻ അവർ തയ്യാറായില്ല. തുടർന്ന് സജീന്ദ്രെൻറ കുടുംബവുമായി പൊതുപ്രവർത്തകൻ കുഞ്ഞോയി കോടമ്പുഴ സംസാരിച്ചു.

മകെൻറ മോചനത്തിനായി അച്ഛനും അമ്മയും തങ്ങളുടെ ഏക കിടപ്പാടം വിറ്റ് ഏഴ് ലക്ഷം രൂപ സമാഹരിച്ച വിവരം സഹോദരി സിദ്ധിഖ് തുവ്വൂരിനെയും നൗഷാദ് ചാക്കീരിയെയും അറിയിച്ചു. എന്നാൽ ആ കുടുംബത്തെ പെരുവഴിയിലാക്കി പണം വാങ്ങാൻ ഇവർ തയ്യാറായില്ല. സിദ്ധിഖ് തുവ്വൂർ പൊലീസ് സ്റ്റേഷൻ ഡയറക്ടറെ കണ്ട് കുടുംബത്തിെൻറ ദയനീയ അവസ്ഥ ബോധ്യപ്പെടുത്തി.

സജീന്ദ്രെൻറ മാതാപിതാക്കളുടെ ആരോഗ്യസ്ഥിതിയും ദാരിദ്ര്യവും മനസിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ സഹായിക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ കൂടി ചുമതലപ്പെടുത്തി. തുടർന്ന് നടത്തിയ ചർച്ചയിൽ മൂന്ന് പരാതിക്കാർ ചേർന്ന് 62,750 റിയാൽ ഇളവ് നൽകാൻ സമ്മതിച്ചു. ബാക്കി നൽകാനുണ്ടായിരുന്ന 10 ലക്ഷത്തോളം രൂപ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത സൗദി പൗരന്മാർ അടച്ചുതീർത്തതോടെ സജീന്ദ്രെൻറ യാത്രാവിലക്ക് നീങ്ങി. ഇന്ത്യൻ എംബസി ഉദ്യോഗസ്ഥൻ സവാദ് യൂസഫിെൻറ ഇടപെടലിലൂടെ എമർജൻസി സർട്ടിഫിക്കറ്റ് ലഭ്യമാക്കി കഴിഞ്ഞ ദിവസം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ സജീന്ദ്രൻ നാട്ടിലേക്ക് തിരിച്ചു. പൊലീസ് ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകരായ കുഞ്ഞോയി കോടമ്പുഴ, അബ്ദുറഹ്മാൻ ഫറൂഖ്, നൗഷാദ് ചാക്കീരി, യൂസുഫ് പെരിന്തൽമണ്ണ, അബ്ദുൽ റസാഖ് സലാഹി, അഷ്റഫ് വെള്ളാപ്പാടം എന്നിവരുടെ സഹായം ഈ ദൗത്യത്തിൽ ലഭിച്ചതായി സിദ്ധിഖ് തുവ്വൂർ പറഞ്ഞു. 

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Pravasi Malayali News ലോകവുമായി ബന്ധപ്പെടൂ. Gulf News in Malayalam  ജീവിതാനുഭവങ്ങളും, അവരുടെ വിജയകഥകളും വെല്ലുവിളികളുമൊക്കെ — പ്രവാസലോകത്തിന്റെ സ്പന്ദനം നേരിട്ട് അനുഭവിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

യുഎഇയിൽ മൂടൽമഞ്ഞിന് സാധ്യത; വരും ദിവസങ്ങളിൽ താപനിലയിൽ മാറ്റമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകർ
റമദാൻ കാരുണ്യം, ഖത്തറിൽ തടവുകാർക്ക് പൊതുമാപ്പ് പ്രഖ്യാപിച്ച് അമീർ